കൊ​ല​പാ​ത​ക​ക്കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ആ​സാം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Monday, March 25, 2019 12:56 AM IST
തി​രു​വ​ന​ന്ത​പു​രം: തു​ന്പ​യി​ൽ ആ​സാം സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്തി ഒ​ളി​വി​ൽ പോ​യ കേ​സി​ലെ പ്ര​തി​യാ​യ ആ​സാം സ്വ​ദേ​ശി​യെ സി​റ്റി ഷാ​ഡോ പോ​ലീ​സും തു​ന്പ പോ​ലീ​സും ചേ​ർ​ന്ന് എ​റ​ണാ​കു​ളം കാ​ക്ക​നാ​ട്ടു നി​ന്നും​പി​ടി​കൂ​ടി.
ആ​സാ​മി​ലെ ന്യൂ​ഹാ​വ് ഗു​ണ്ടു ജി​ല്ല​സ്വദേശി ശാ​ന്തി​ന​ഗ​റി​ൽ താ​മ​സി​ച്ച് ജോ​ലി​നോ​ക്കി​യി​രു​ന്ന നി​പി​ൻ ദാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ ആ​സാം ഹൊ​ജാ​യി ജി​ല്ല​യി​ൽ ലോം​ഗോ വി​ല്ലേ​ജി​ലെ മാ​രി​യി​ൽ​അം​ബൂ​ക്ക​രി ഹൗ​സി​ൽ രാ​ജു ദാ​സ് (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ തു​ന്പ ശാ​ന്തി​ന​ഗ​റി​ൽ വ​ച്ച് രാ​ജു​ദാ​സ് ഹോ​ളോ​ബ്രി​ക്സ് ഉ​പ​യോ​ഗി​ച്ച് നി​പി​ൻ​ദാ​സി​ന്‍റെ മു​ഖ​ത്ത് ഇ​ടി​ച്ച് മാ​ര​ക​മാ​യി മു​റി​വേ​ൽ​പ്പി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.
മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​പി​ൻ ദാ​സ് മ​രി​ച്ചു. പ്ര​തി​യു​ടെ സ്വ​ദേ​ശ​മാ​യ ആ​സാം​ഉ​ൾ​പ്പ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മാ​സ​ങ്ങ​ളോ​ളം അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യെ​കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ഒ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല.
തു​ന്പ പോ​ലീ​സ് ഇ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ ​വി​നോ​ദ് കൃ​ഷ്ണ​ന്‍റെ​ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കാ​ക്ക​നാ​ട് ക്രി​ൻ​ഫ്ര പാ​ർ​ക്കി​ൽ ലോ​ണ്‍​ട്രി ജീ​വ​ന​ക്കാ​ര​നാ​യി ഒ​ള​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​പ്ര​തി​യെ ഷാ​ഡോ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.​
തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് കു​മാ​ർ ഗ​രു​ദി​ൻ, ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ആ​ദി​ത്യ എ​ന്നി​വ​രു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം​ സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സി​പി പ്ര​മോ​ദ് കു​മാ​ർ, ക​ണ്‍​ട്രോ​ൾ റൂം ​എ​സി​പി ശി​വ​സു​ത​ൻ പി​ള്ള, ക​ഴ​ക്കൂ​ട്ടം എ​സി​പി വി​ദ്യാ​ധ​ര​ൻ, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ​ തു​ന്പ സി​ഐ വി​നോ​ദ് കൃ​ഷ്ണ​ൻ, ഷാ​ഡോ എ​സ്ഐ സു​നി​ൽ ലാ​ൽ, ഷാ​ഡോ​എ​എ​സ്ഐ മാ​രാ​യ അ​രു​ണ്‍, യ​ശോ​ധ​ര​ൻ, പോ​ലീ​സു​കാ​രാ​യ സ​ജി, ഷെ​ർ​ഷ, സി​റ്റി​ഷാ​ഡോ പോ​ലീ​സ് ടീം ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​മാ​ണ് അ​റ​സ്റ്റി​നും​ അ​ന്വേ​ഷ​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത് .