കൊ​ഞ്ചി​റ​വി​ള കൊ​ല​പാ​ത​കം: അ​വ​സാ​ന പ്ര​തി​ കീഴടങ്ങി
Monday, March 25, 2019 12:56 AM IST
തി​രു​വ​ന​ന്ത​പു​രം: കൊ​ഞ്ചി​റ​വി​ള സ്വ​ദേ​ശി അ​ന​ന്തു ഗി​രീ​ഷി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​വ​സാ​ന പ്ര​തി സ​ഹോ​ദ​ര​നൊ​പ്പം കീ​ഴ​ട​ങ്ങി.
കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​യു​ന്ന നീ​റ​മ​ണ്‍​ക​ര സ്വ​ദേ​ശി സു​മേ​ഷാ​ണ് (22) ഇ​ന്ന​ലെ ക​ര​മ​ന പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്.​ഇ​യാ​ൾ കൊ​ല്ലം,ആ​റ്റി​ങ്ങ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ളി​ച്ചു ക​ഴി​യു​ക​യാ​യി​രു​ന്നു.
സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ സു​മേ​ഷ് പ​ണം തീ​ർ​ന്ന​തി​നാ​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചോ​ദ്യം​ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. നേ​ര​ത്തെ പി​ടി​യി​ലാ​യ​വ​രു​ടെ മൊ​ഴി​ക്കു സ​മാ​ന​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് സു​മേ​ഷും പ​റ​ഞ്ഞ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ​പോ​യ സു​മേ​ഷ് ആ​ദ്യം എ​റ​ണാ​കു​ള​ത്ത് പാ​ഴ്സ​ൽ ക​ന്പ​നി​യി​ൽ ജോ​ലി​നോ​ക്കു​ന്ന ആ​ലു​പ്പു​ഴ​ക്കാ​ര​ൻ സു​ഹൃ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തു നി​ന്നു മും​ബൈ, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് പി​ന്നീ​ട് ക​ട​ന്ന​ത്.
മൊ​ബൈ​ൽ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്തു പ​ല ട്രെ​യി​നു​ക​ളി​ൽ മാ​റി മാ​റി സ​ഞ്ച​രി​ച്ചു. . ഒ​രു​ത​വ​ണ മാ​ത്ര​മാ​ണ് ഇ​തി​നി​ടെ ഫോ​ണ്‍ ഓ​ണാ​ക്കി​യ​ത്. ന​ന്പ​ർ ട്രാ​ക്ക് ചെ​യ്ത അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഇ​യാ​ൾ മും​ബൈ​യി​ലാ​ണെ​ന്നു മ​ന​സി​ലാ​യി.
തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ചി​ല​ർ മും​ബൈ​യി​ലേ​ക്ക് തി​രി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.
സു​മേ​ഷി​ന്‍റെ​യും ഇ​യാ​ൾ ബ​ന്ധ​പ്പെ​ടാ​നി​ട​യു​ള്ള വ്യ​ക്തി​ക​ളു​ടെ വീ​ടും പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. സു​മേ​ഷി​നെ ഇ​ന്ന്കോ​ട​തി​യി​ൽ​ഹാ​ജ​രാ​ക്കും. ഇ​തോ​ടെ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട 14 പേ​രും പി​ടി​യി​ലാ​യ​താ​യും 13 പേ​ർ റി​മാ​ൻ​ഡി​ലാ​ണെ​ന്നും ഇ​തി​ൽ അ​ഞ്ചു പേ​രെ ഇ​ന്നു ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പു ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.