ബ​സി​ൽ യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം: മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ
Monday, March 25, 2019 1:01 AM IST
തൃ​ശൂ​ർ: കെഎസ്ആ​ർ​ടി​സി ബ​സി​ൽ യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. അ​യ്യ​ന്തോ​ൾ ചു​ങ്ക​ത്ത് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന രാ​ജേ​ന്ദ്ര​ൻ (56) ആ​ണ് പി​ടി​യി​ലാ​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ പാ​ല​ക്കാ​ട്ടുനി​ന്ന് തൃ​ശൂ​രി​ലേ​ക്ക് വ​ന്നി​രു​ന്ന ബ​സി​ലാ​യി​രു​ന്നു സം​ഭ​വം. പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ 22 വ​യ​സു​കാ​രി​യാ​ണു പ​രാ​തി​ക്കാ​രി. പീ​ച്ചി പൊ​ലീ​സാ​ണു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.