നേ​ഹ​യ്ക്കി​ത് "സ്നേ​ഹാ​മൃ​തം'
Monday, March 25, 2019 1:23 AM IST
ചെ​റു​വ​ത്തൂ​ർ: ശാ​രീ​രി​ക പ​രി​മി​തി​ക​ൾ സാ​ഹി​ത്യ ര​ച​ന​യി​ൽ ത​നി​ക്ക് ത​ട​സ​മ​ല്ലെ​ന്ന് കാ​ട്ടി​ത്ത​ന്ന നേ​ഹ​യ്ക്കൊ​പ്പം കൈ​കോ​ർ​ത്തു നി​ൽ​ക്കാ​ൻ പു​തി​യ​ക​ണ്ടം ഗ്രാ​മ​മൊ​ന്നാ​കെ അ​വ​ളു​ടെ വീ​ട്ടു​മു​റ്റ​ത്ത് ഒ​ത്തു​കൂ​ടി. എ​ഴു​ന്നേ​റ്റി​രി​ക്കാ​ൻ പോ​ലും വ​യ്യാ​തെ മൂ​ന്നു വ​ർ​ഷ​മാ​യി ഒ​രേകി​ട​പ്പി​ൽ ക​ഴി​യു​ന്ന കൊ​വ്വ​ൽ എ​യു​പി സ്കൂ​ളി​ലെ ആ​റാം​ക്ലാ​സു​കാ​രി നേ​ഹ​യു​ടെ 'സ്നേ​ഹാ​മൃ​തം' എ​ന്ന ക​വി​താ സ​മാ​ഹാ​ര​ത്തി​ന്‍റെ പ്ര​കാ​ശ​ന ച​ട​ങ്ങി​ലാ​ണ് നാ​ടൊ​ന്നാ​കെ അ​വ​ളു​ടെ വീ​ട്ടു​മു​റ്റ​ത്തെ​ത്തി​ച്ചേ​ർ​ന്ന​ത്.
സ​മ​ഗ്ര​ശി​ക്ഷ കാ​സ​ർ​ഗോ​ഡും ബി​ആ​ർ​സി ചെ​റു​വ​ത്തൂ​രും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് ആ​ഹ്ലാ​ദ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം പ​ക​രാ​നാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട ച​ങ്ങാ​തി​ക്കൂ​ട്ട​ത്തി​ന്‍റെ ജി​ല്ലാ​ത​ല പ്ര​ഖ്യാ​പ​ന​ത്തി​ലാ​ണ് എ​ഴു​ത്തി​ൽ പു​തി​യ വ​ഴി​ക​ൾ തേ​ടു​ന്ന നേ​ഹ​യെ​ന്ന കൊ​ച്ചു മി​ടു​ക്കി​യു​ടെ പു​സ്ത​കം പ്ര​കാ​ശി​ത​മാ​യ​ത്. സ​ബ് ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ ജി​ല്ലാ​ത​ല പ്ര​ഖ്യാ​പ​നം ന​ട​ത്തി നേ​ഹ​യു​ടെ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. കൊ​വ്വ​ൽ എ​യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക ഇ. ​ഉ​ഷ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. എ​ല്ലു​ക​ൾ പൊ​ടി​യു​ക​യും ക​ണ്ണി​ന്‍റെ കാ​ഴ്ച മ​ങ്ങു​ക​യും ചെ​യ്യു​ന്ന അ​പൂ​ർ​വ രോ​ഗ​മാ​ണ് നേ​ഹ​യ്ക്ക്. പ​ക്ഷേ പു​സ്ത​ക​വാ​യ​ന​യും എ​ഴു​ത്തും നേ​ഹ​യ്ക്ക് ഹ​ര​മാ​ണ്. എ.​വി. സ്മാ​ര​ക ക്ല​ബ് ക്ര​മീ​ക​രി​ക്കാ​വു​ന്ന ക​ട്ടി​ലും ചെ​റു​വ​ത്തൂ​ർ മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ് പു​സ്ത​ക​വും അ​ല​മാ​ര​യും എ​കെ​ജി സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം സ്റ്റേ​ജും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി​ക്കൊ​ടു​ത്തു.