കു​ട്ടി​ക​ളെ വാ​ഹ​ന​ങ്ങ​ളി​ല്‍ കു​ത്തി​നി​റ​ച്ചു കൊ​ണ്ടു​പോയാൽ ന​ട​പ​ടി
Monday, March 25, 2019 1:23 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്‌​കൂ​ള്‍ കു​ട്ടി​ക​ളെ വാ​ഹ​ന​ങ്ങ​ളി​ല്‍ കു​ത്തി​നി​റ​ച്ച് കൊ​ണ്ടു പോ​കു​ന്ന​തി​നെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ്. എ​ല്‍​കെ​ജി, യു​കെ​ജി വി​ദ്യാ​ര്‍​ഥി​ക​ളെ രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളി​ല്‍ കു​ത്തി​നി​റ​ച്ചു​കൊ​ണ്ടു പോ​കു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. ഒ​രു വാ​ഹ​ന​ത്തി​ല്‍ ഉ​ള്‍​ക്കൊ​ള്ളാ​വു​ന്ന​തി​ലു​മ​ധി​കം കു​ട്ടി​ക​ളെ കു​ത്തി നി​റ​ക്കു​ന്ന​തി​നെ​തി​രെ നേ​ര​ത്തെ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് പോ​ലീ​സ് ന​ട​പ​ടി അ​വ​സാ​നി​പ്പി​ച്ച​തോ​ടെ​യാ​ണ് വീ​ണ്ടും നി​യ​മം ലം​ഘി​ച്ചു​ള്ള ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ വ്യാ​പ​ക​മാ​യ​ത്.