ക​ളി​ച്ചു​കൊ​ണ്ടി​രിക്കെ മൂ​ന്നു​വ​യ​സു​കാ​രി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു
Monday, March 25, 2019 1:23 AM IST
കു​മ്പ​ള: വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന മൂ​ന്നു​വ​യ​സു​കാ​രി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു. കു​മ്പ​ള-​ബ​ദി​യ​ടു​ക്ക റോ​ഡി​ലെ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന അ​ബ്ദു​ൾ ബ​ഷീ​റി​ന്‍റെ മ​ക​ള്‍ മ​ര്‍​വ​യ്ക്കാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക്ക് മ​റ്റു​കു​ട്ടി​ക​ളു​ടെ കൂ​ടി ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. കൈ​യു​ടെ ഒ​രു ഭാ​ഗം പൊ​ള്ളി​യ നി​ല​യി​ലാ​ണ്.