വോ​ട്ടർമാർക്കിടയിലേക്കിറങ്ങി ഉ​ണ്ണി​ത്താ​ൻ
Monday, March 25, 2019 1:25 AM IST
കാ​സ​ർ​ഗോ​ഡ്: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ഞാ​യ​റാ​ഴ്ച കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ വി​ശ്വാ​സി​ക​ളോ​ട് വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ച്ച് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം ആ​രം​ഭി​ച്ചു. പ​ള്ളി വി​കാ​രി ഫാ.​മാ​ണി മേ​ൽ​വെ​ട്ടം സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ബേ​ള സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശ്വാ​സി​ക​ളോ​ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​ൺ വാ​സ് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നെ സ്വീ​ക​രി​ച്ചു.
പി​ന്നീ​ട് എ​ട​നീ​ർ മ​ഠാ​ധി​പ​തി കേ​ശ​വാ​ന​ന്ദ ഭാ​ര​തി സ്വാ​മി​ക​ളെ സ​ന്ദ​ർ​ശി​ച്ച് അ​നു​ഗ്ര​ഹം തേ​ടി. തു​ട​ർ​ന്ന് ബ​ദി​യ​ടു​ക്ക സെ​ന്‍റ് മേ​രീ​സ് ദേ​വ​ല​യ​ത്തി​ലെ​ത്തി ഇ​ട​വ​കാ​ജ​ന​ങ്ങ​ളോ​ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് ഈ​നാ​ച്ചേ​രി സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ച് വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നു. കാ​സ​ർ​ഗോ​ഡ്കൊ​ല്ലം പാ​ടി​യി​ലെ ക​ല്യ​ണ വീ​ട്ടി​ലെ​ത്തി വ​ധൂ​വ​ര​ന്മാ​ർ​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ച് അ​ന്ത​രി​ച്ച മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ പി.​ബി.​അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ ഭ​വ​നം സ​ന്ദ​ർ​ശി​ച്ച് കു​ടും​ബാ​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ചു.
മു​ള്ളേ​രി​യ​യി​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന് ഉ​ജ്വ​ല വ​ര​വേ​ൽ​പ്പാ​ണ് ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ബ​ദി​യ​ഡു​ക്ക ക​ണ്ണി​യ​ത്ത് ഉ​സ്താ​ദ് ഇ​സ്‌ലാ​മി​ക് അ​ക്കാ​ഡ​മി സ​ന്ദ​ർ​ശി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. തു​ട​ർ​ന്ന് കാ​സ​ർ​ഗോ​ഡ് നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. പി​ന്നീ​ട് മു​ജാ​ഹി​ദ് യു​വ​ജ​ന വി​ഭാ​ഗം വി​സ്ഡം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. പു​ളി​ങ്ങോം മ​ഖാം ഉ​റൂ​സി​ൽ പ​ങ്കെ​ടു​ത്ത് വി​ശ്വാ​സി​ക​ളോ​ട് വോ​ട്ടു​ക​ൾ അ​ഭ്യ​ർ​ത്ഥി​ച്ച് ഇ​ന്ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം അ​വ​സാ​നി​പ്പി​ച്ചു.
സി.​ടി. അ​ഹ​മ്മ​ദ​ലി, എ​ൻ.​എ നെ​ല്ലി​ക്കു​ന്ന്, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ഗോ​വി​ന്ദ​ൻ നാ​യ​ർ, സി.​വി. ജ​യിം​സ്, ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, പി.​വി.​സു​രേ​ഷ്, കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നോ​യ​ൽ ടോ​മി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.