വ​ർ​ഗീ​യ​ത​യ്ക്കും കൊ​ല​പാ​ത​ക​ത്തി​നും എ​തി​രേ​യു​ള്ള വി​ധി​യെ​ഴു​ത്താ​ക​ണം തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ദി​വാ​സി കോ​ൺ​ഗ്ര​സ്
Monday, March 25, 2019 1:25 AM IST
രാ​ജ​പു​രം: വ​ർ​ഗീ​യ​ത​ക്കെ​തി​രേ​യും സി​പി​എ​മ്മി​ന്‍റെ കൊ​ല​പാ​ത​ക രാ​ഷ്ടീ​യ​ത്തി​നെ​തി​രെ​യു​മു​ള്ള വി​ധി​യെ​ഴു​ത്താ​ക​ണം തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് കേ​ര​ളാ ആ​ദി​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ കൈ​കൊ​ള്ളു​ന്ന ആ​ദി​വാ​സി വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രേ മു​ഴു​വ​ൻ ആ​ദി​വാ​സി സ​മൂ​ഹ​വും സ​മ്മ​തി​ദാ​നാ​വ​കാ​ശ​ത്തി​ലൂ​ടെ ശ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്നും കാ​സ​ർ​ഗോ​ഡ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ മു​ഴു​വ​ൻ ആ​ദി​വാ​സി വി​ഭാ​ഗ​വും മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്നും ആ​ദി​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​കൃ​ഷ്ണ​ൻ പ​യാ​ളം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ത്മ​നാ​ഭ​ൻ ചാ​ലി​ങ്കാ​ൽ, സു​കു​മാ​ര​ൻ വി​ത്ത​ളം, ര​തീ​ഷ് ഇ​രി​യ, ശ്രീ​കാ​ന്ത് പ​ന​ത്ത​ടി, ഗോ​പാ​ല​ൻ വെ​ള്ള​ന്ത​ട്ട, വേ​ണു വീ​ട്ടി​യോ​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.