കാ​റി​ല്‍ ആ​യു​ധ​ങ്ങ​ളു​മാ​യി ക​റ​ങ്ങു​ക​യാ​യി​രു​ന്ന നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Monday, March 25, 2019 1:25 AM IST
കു​മ്പ​ള: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ ക്വ​ട്ടേ​ഷ​ന്‍ സം​ഘം അ​റ​സ്റ്റി​ല്‍. ബ​ന്തി​യോ​ട് മു​ട്ട​ത്തെ ഇ​സ്മാ​യി​ല്‍ (33), പ​ച്ച​മ്പ​ള്ള​യി​ലെ അ​ജി​ത്ത് (31), ക​ഞ്ചി​ക്ക​ട്ട​യി​ലെ വ​സ​ന്ത​ന്‍(37), ബ​ന്തി​യോ​ട് പ​ഞ്ച​ത്തൊ​ട്ടി​യി​ലെ വി​ന​യ ച​ന്ദ്ര​ന്‍ (19)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ല്‍​നി​ന്ന് വ​ടി​വാ​ളും ര​ണ്ടു മ​ര​വ​ടി​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ കു​മ്പ​ള റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു​നി​ന്നാ​ണ് സം​ഘം അ​റ​സ്റ്റി​ലാ​യ​ത്. ബ​ദി​യ​ഡു​ക്ക ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. പോ​ലീ​സി​നെ ക​ണ്ട് കാ​റി​ന​ക​ത്ത് ഉ​ണ്ടാ​യ​വ​ര്‍ പ​രി​ഭ്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഘം പി​ടി​യി​ലാ​കാ​ന്‍ ഇ​ട​യാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ശ​യംതോ​ന്നി കാ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വാ​ളും മ​റ്റും ക​ണ്ടെ​ത്തി​യ​ത്. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.