സ്കൂ​ട്ട​റി​ലെ​ത്തി സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, March 25, 2019 1:27 AM IST
ച​ക്ക​ര​ക്ക​ൽ: സ്കൂ​ട്ട​റി​ലെത്തി കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​യു​ടെ നാ​ല​ര പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത യു​വാ​വി​നെ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ന്പ​റം കേ​ളാ​ലൂ​രി​ലെ സീ​ബ​ത്ത് മ​ൻ​സി​ലി​ൽ പി.​പി. ഷി​നാ​സി​നെ (30) യാ​ണ് ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 24നാ​ണ് കാ​ൽ​ന​ട​യാ​ത്രി​ക​യാ​യ കാ​വി​ന്മൂ​ല സ്വ​ദേ​ശി​നി അ​നി​ത​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന​ത്. ഷി​നാ​സി​നെ റി​മാ​ൻ​ഡ് ചെ​യ്തു.