പ​ക​ൽ​ച്ചൂ​ടി​ൽ വി​ശ്ര​മം ന​ൽ​കി പ്ര​ചാ​ര​ണം, പ്ര​ചാ​ര​ണ​ച്ചൂ​ട് പ​ക​രാ​ൻ നേ​താ​ക്ക​ളെ​ത്തു​ന്നു
Monday, March 25, 2019 9:59 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം നാ​ളെ വ​രാ​നി​രി​ക്കെ പ്ര​ചാ​ര​ണ​രം​ഗം ചൂ​ടു​പി​ടി​ക്കു​ന്നു. ഉ​ച്ച​വെ​യി​ലി​ന്‍റെ കാ​ഠി​ന്യം അ​ധി​ക​മാ​ണെ​ങ്കി​ലും പ്ര​ചാ​ര​ണ​രം​ഗ​ത്ത് മ​ടി​ച്ചു​നി​ൽ​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​കു​ന്നി​ല്ല. രാ​വി​ലെ 11.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ൾ​ക്ക് മു​ന്ന​ണി​ക​ൾ അ​വ​ധി ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​സ​മ​യ​ത്ത് റോ​ഡ്ഷോ, സ്വീ​ക​ര​ണ പ​രി​പാ​ടി, സ​മ്മേ​ള​ന​ങ്ങ​ൾ ഇ​വ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. പ​ക​രം ത​ണ​ൽ​പ​റ്റി​യു​ള്ള സ്ക്വാ​ഡ് സ​ന്ദ​ർ​ശ​നം ഹാ​ളു​ക​ളി​ലെ മീ​റ്റിം​ഗ് ഇ​വ ചേ​രാ​നാ​ണ് നി​ർ​ദേ​ശം.
യു​ഡി​എ​ഫി​ന്‍റെ നി​യ​മ​സ​ഭാ മ​ണ്ഡ​ലം​ത​ല ക​ണ്‍​വ​ൻ​ഷ​നു​ക​ൾ ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. ഇ​ന്ന് കോ​ന്നി​യി​ലും റാ​ന്നി​യി​ലും ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നു​ക​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്ന് പ​ത്ത​നം​തി​ട്ട ഡി​സി​സി​യി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല നേ​താ​ക്ക​ളു​മാ​യി പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യും. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി ഇ​ന്ന​ലെ ഡി​സി​സി​യി​ലെ​ത്തി നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ​ത്തി വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണു​ന്ന തി​ര​ക്കി​ലാ​ണ്. പ്ര​ധാ​ന ടൗ​ണു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്ഥാ​നാ​ർ​ഥി പ്ര​ധാ​ന​മാ​യും എ​ത്തു​ന്ന​ത്.
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ് മ​ണ്ഡ​ല പ​ര്യ​ട​ന​ത്തി​ലാ​ണ്. നി​യ​മ​സ​ഭാ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സ്വീ​ക​ര​ണ പ​രി​പാ​ടി ഇ​ന്ന​ലെ റാ​ന്നി​യി​ലാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തു​ത​ല സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി എ​ത്തു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്ത് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളു​മെ​ത്തു​ന്നു​ണ്ട്. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ലെ​ത്തും.
എ​ൻ​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ ഇ​ന്ന​ലെ കോ​ന്നി, അ​ടൂ​ർ, പ​ന്ത​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ റോ​ഡ്ഷോ ന​ട​ത്തി.