കൂ​ടം​കു​ളം ലൈ​നി​ൽ വൈ​ദ്യു​തി എ​ത്തു​ന്നു
Monday, March 25, 2019 10:02 PM IST
കു​റ​വി​ല​ങ്ങാ​ട്: നാ​ലു​ല​ക്ഷം വോ​ൾ​ട്ട് വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന പ​വ​ർ​ഗ്രി​ഡ് ലൈ​നി​ൽ ഇ​നി എ​പ്പോ​ഴും വൈ​ദ്യു​തി​യെ​ത്താം. ഒ​ട്ടേ​റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​രു​ക​യും കെ​ട്ട​ട​ങ്ങു​ക​യും ഒ​ടു​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്ത് പ​വ​ർ ഗ്രി​ഡ് കോ​ർ​പ​റേ​ഷ​ന്‍റെ 400 കെ​വി ലൈ​നി​ൽ ഇ​ന്നു മു​ത​ൽ ഏ​തു നി​മി​ഷ​വും വൈ​ദ്യു​തി പ്ര​വ​ഹി​ക്കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ്.
തി​രു​ന​ൽ​വേ​ലി-​ഇ​ട​മ​ൺ-​കൊ​ച്ചി ലൈ​ൻ കോ​ട്ട​യം ജി​ല്ല​യി​ൽ കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, മീ​ന​ച്ചി​ൽ, വൈ​ക്കം താ​ലൂ​ക്കു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ലെ അ​ഞ്ച് വി​ല്ലേ​ജു​ക​ളി​ലൂ​ടെ​യാ​ണ് ഈ ​ലൈ​ൻ വ​ലി​ച്ചി​ട്ടു​ള്ള​ത്. കു​റ​വി​ല​ങ്ങാ​ട്, ഇ​ല​യ്ക്കാ​ട്, കാ​ണ​ക്കാ​രി, കി​ട​ങ്ങൂ​ർ, മീ​ന​ച്ചി​ൽ വി​ല്ലേ​ജു​ക​ളി​ലൂ​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന വോ​ൾ​ട്ടേ​ജി​ൽ വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന ലൈ​നു​ക​ളാ​ണി​വ.
നാ​ല് ല​ക്ഷം വേ​ൾ​ട്ടേ​ജി​ൽ വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന ഹൈ ​ട്രാ​ൻ​സ്മി​ഷ​ൻ ലൈ​നാ​യ​തി​നാ​ൽ ലൈ​നു​ക​ളു​ടെ സ​മീ​പ​ത്തേ​ക്ക് പോ​കു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ്. എ​ട്ട് മീ​റ്റ​ർ സു​ര​ക്ഷി​ത അ​ക​ല​ത്തി​ൽ ലൈ​നി​ൽ നി​ന്ന് മാ​റി​നി​ൽ​ക്കേ​ണ്ട​താ​ണെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർദേശം. ട​വ​റി​ൽ ക​യ​റാ​ൻ പാ​ടി​ല്ലെ​ന്നും നി​ർദേശ​മു​ണ്ട്. സം​സ്ഥാ​ന​ത്ത് കോ​ട്ട​യം ജി​ല്ല​യ്ക്ക് പു​റ​മേ കൊ​ല്ലം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലൂ​ടെ​യാ​ണ് ഈ ​ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന​ത്. ജി​ല്ല​യി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഈ ​ലൈ​ൻ ക​ട​ന്നു​പോ​യി​ട്ടു​ള്ള​ത്.