വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ ന​ട​ന്നു ‌
Monday, March 25, 2019 10:38 PM IST
‌പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ (സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള വേ​ര്‍​തി​രി​ക്ക​ല്‍) ന​ട​ന്നു. ഓ​രോ മ​ണ്ഡ​ല​ത്തി​ലേ​ക്കു​മു​ള്ള വോ​ട്ടിം​ഗ് യ​ന്ത്രം, ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ്, വി​വി പാ​റ്റ് യ​ന്ത്ര​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ന​മ്പ​ര്‍ അ​നു​സ​രി​ച്ച് വേ​ര്‍​തി​രി​ച്ച​ത്. ജി​ല്ല​യി​ലേ​ക്ക് ആ​കെ 1619 വോ​ട്ടിം​ഗ് യ​ന്ത്ര​വും 1339 ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റും 1499 വി​വി പാ​റ്റ് യ​ന്ത്ര​ങ്ങ​ളു​മാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ല്‍ ഓ​രോ വി​ഭാ​ഗ​ത്തി​ല്‍​നി​ന്നും 69 എ​ണ്ണം വീ​തം പ​രി​ശീ​ല​ന​ത്തി​നും ബോ​ധ​വ​ത്ക​ര​ണ​ത്തി​നു​മാ​യി നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.
ബാ​ക്കി​യു​ള്ള യ​ന്ത്ര​ങ്ങ​ളാ​ണ് വോ​ട്ടിം​ഗ് പ്ര​ക്രി​യ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഓ​രോ മ​ണ്ഡ​ല​ത്തി​നും 17 ശ​ത​മാ​നം ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ളും 32 ശ​ത​മാ​നം വി​വി പാ​റ്റു​ക​ളും അ​ധി​ക​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ക​ള​ക്‌​ട്രേ​റ്റി​ല്‍ ന​ട​ന്ന റാ​ന്‍​ഡ​മൈ​സിം​ഗി​ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി.​ബി. നൂ​ഹ് നേ​തൃ​ത്വം ന​ല്‍​കി. സ​ബ് ക​ള​ക്ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ല്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​രാ​യ എ​സ്.​സ​ന്തോ​ഷ് കു​മാ​ര്‍, വി.​ജ​യ​മോ​ഹ​ന്‍, ജെ.​ദേ​വ​പ്ര​സാ​ദ്, ആ​ര്‍.​ഐ.​ജ്യോ​തി​ല​ക്ഷ്മി, അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ ആ​ര്‍. ബീ​നാ​റാ​ണി, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, എ. ​സു​രേ​ഷ്‌​കു​മാ​ര്‍, വി.​എ​സ്. അ​നി​ല്‍​കു​മാ​ര്‍, അ​ബ്ദു​ള്‍ ഷു​ക്കൂ​ര്‍, എം.​ഐ. ര​വി, എ​ആ​ര്‍​ഒ​മാ​ര്‍, മ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് ക​ള​ക്‌​ട​റേ​റ്റി​ലെ സ്‌​ട്രോം​ഗ് റൂ​മി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ക​ണ്‍​ട്രോ​ള്‍ പാ​ന​ലു​ക​ളും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ക​യും മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ത​രം​തി​രി​ക്കു​ക​യും ചെ​യ്തു.
വി​വി പാ​റ്റ് യ​ന്ത്ര​ങ്ങ​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ത​രം​തി​രി​ച്ചു​വ​രി​ക​യാ​ണ്. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ബൂ​ത്ത​ടി​സ്ഥാ​ന​ത്തി​ലു​ള്ള റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ന​ട​ക്കും.