വാ​ഹ​നാ​പ​ക​ടം: ര​ണ്ടു​പേ​ർ മരിച്ചു
Monday, March 25, 2019 11:51 PM IST
കോ​യ​ന്പ​ത്തൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മരിച്ചു. മ​ലു​മി​ച്ചം​പ​ട്ടി മോ​ഹ​ൻ​രാ​ജ് (21), രാ​സി​പു​രം കേ​ശ​വ​ൻ (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മോ​ഹ​ൻ​രാ​ജ് ബൈ​ക്കി​ൽ കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ മു​ന്നി​ൽ പോ​കു​ന്ന വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്പോ​ൾ എ​തി​രേ വ​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ മോ​ഹ​ൻ​രാ​ജി​നെ​യും എ​തി​രേ​നി​ന്നു​ള്ള ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന കേ​ശ​വ​നെ​യും മ​റ്റും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇ​രു​വ​രും മ​ര​ണ​മ​ട​ഞ്ഞു. പ​രി​ക്കേ​റ്റ മോ​ഹ​ൻ​രാ​ജി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​രു​ണ്‍ കു​മാ​ർ (20), ഭ​ര​ത് (20) എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.