ക​രി​ക്കോ​ട്ട​ക്ക​രി നോ​വ​ൽ ച​ർ​ച്ച ന​ട​ത്തി
Monday, March 25, 2019 11:54 PM IST
മാ​ന​ന്ത​വാ​ടി: സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ വ്യ​ഥ​ക​ളും വ്യാ​കു​ല​ത​ക​ളും പ​ക​രു​വാ​നാ​ണ് ര​ച​ന​ക​ളി​ലു​ടെ താ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും ന​ഷ്ട​പ്പെ​ടു​ന്ന നാ​ട്ട​റി​വു​ക​ളും നാ​ട​ൻ ഭാ​ഷ​യും പ്ര​കൃ​തി​യു​ടെ നാ​ശ​വു​മാ​ണ് എ​ഴു​ത്തി​ന് പ്ര​ചോ​ദ​ന​മാ​വു​ന്ന​തെ​ന്നും രാ​മ​ച്ചി, ക​രി​ക്കോ​ട്ട​ക്കമി തു​ട​ങ്ങി​യ കൃ​തി​ക​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ പ്ര​ശ​സ്ത​നാ​യ വി​നോ​യ് തോ​മ​സ് പ​റ​ഞ്ഞു.

മാ​ന​ന്ത​വാ​ടി പ​ഴ​ശി സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​ൽ ക​രി​ക്കോ​ട്ട​ക്ക​രി എ​ന്ന നോ​വ​ലി​ന്‍റെ ച​ർ​ച്ചാ വേ​ള​യി​ലാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ എ​ഴു​ത്ത​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. വ​രേ​ണ്യ​വ​ർ​ഗ​ത്തി​ന്‍റെ ഭാ​ഷ​യും ജീ​വി​ത​വു​മാ​ണ് ന​മ്മു​ടെ സാ​ഹി​ത്യ​ത്തി​ൽ വ​ള​രെ​ക്കാ​ല​മാ​യി ആ​ധി​പ​ത്യം സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

പ​ക്ഷെ സ​മീ​പ​കാ​ല​ത്ത് പാ​ർ​ശ്വ​വ​ത്​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ ശ​ബ്ദ​വും ചി​ന്ത​യും എ​ഴു​ത്തി​ൽ തെ​ളി​യു​ന്നു​വെ​ന്ന​ത് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​ട്ട. പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ. ര​ഘു​നാ​ഥ​ൻ ക​രി​ക്കോ​ട്ട​ക്ക​രി എ​ന്ന നോ​വ​ൽ പ​രി​ച​യ​പ്പെ​ടു​ത്തി. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ ജീ​വി​ത​ത്തി​ന്‍റെ യ​ഥാ​ർ​ഥ വ​ർ​ണ്ണ​ന​യോ​ടൊ​പ്പം ഭാ​ഷ​യി​ലും ആ​ഖ്യാ​ന​ത്തി​ലും പു​തി​യൊ​രു ഭാ​വു​ക​ത്വം സൃ​ഷ്ടി​ച്ച എ​ഴു​ത്തു​കാ​ര​നാ​ണ് വി​നോ​യ് തോ​മ​സെ​ന്ന് ച​ർ​ച്ച വി​ല​യി​രു​ത്തി.

ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് ഷാ​ജ​ൻ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ർ​ച്ചാ വേ​ദി ക​ണ്‍​വീ​ന​ർ എം. ​ഗം​ഗാ​ധ​ര​ൻ, ഡോ.​കെ. ര​മേ​ശ​ൻ, വി​ദ്യ എ​സ്. ച​ന്ദ​ൻ, ഷാ​ജി പു​ൽ​പ്പ​ള്ളി, ഡോ. ​നീ​തു ച​ന്ദ്ര​ൻ, അ​നി​ൽ കു​റ്റി​ച്ചി​റ, വി.​കെ. പ്ര​സാ​ദ്, ടി.​ജി. അ​ഞ്ജു തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.