നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​യോ​ടൊ​പ്പം ഫോ​ട്ടോ ന​ൽ​ക​ണം
Monday, March 25, 2019 11:54 PM IST
ക​ൽ​പ്പ​റ്റ: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​ക​ളോ​ടൊ​പ്പം സ്ഥാ​നാ​ർ​ഥി​ക​ൾ ഒ​രു ഫോ​ട്ടോ കൂ​ടി സ​മ​ർ​പ്പി​ക്ക​ണം. ഫോ​ട്ടോ​യു​ടെ മ​റു​ഭാ​ഗ​ത്ത് സ്ഥാ​നാ​ർ​ഥി​യു​ടെ ഒ​പ്പ് രേ​ഖ​പ്പെ​ടു​ത്ത​ണം.
തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ത്തി​ന് മു​ന്പ് മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ എ​ടു​ത്ത​താ​യി​രി​ക്ക​ണം ഫോ​ട്ടോ. ഫോ​ട്ടോ ക​ള​റോ ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റോ ആ​കാം. 2.5 സെ​ന്‍റി​മീ​റ്റ​ർ വ​ലി​പ്പ​ത്തി​ലു​ള്ള സ്റ്റാ​ന്പ് സൈ​സ് ഫോ​ട്ടോ നേ​രി​ട്ട് ക്യാ​മ​റ​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന രീ​തി​യി​ലു​ള്ള​താ​യി​രി​ക്ക​ണം.
യൂ​ണി​ഫോം ധ​രി​ച്ച​തോ, തൊ​പ്പി, ഇ​രു​ണ്ട ഗ്ലാ​സ് മു​ത​ലാ​യ​വ വെ​ച്ചു​കൊ​ണ്ടോ എ​ടു​ത്തി​ട്ടു​ള്ള ഫോ​ട്ടോ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.