പ്ര​ള​യ​ത്തി​ൽ സ്ഥ​ലം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പ​ണം ല​ഭി​ച്ചി​ല്ല
Monday, March 25, 2019 11:54 PM IST
മാ​ന​ന്ത​വാ​ടി: പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​രു​ക​യും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് വീ​ട് നി​ർ​മ്മി​ക്കാ​ൻ സ്ഥ​ലം അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്ത പി​ലാ​ക്കാ​വ് മ​ണി​യ​ൻ​കു​ന്ന് നി​വാ​സി​ക​ൾ​ക്ക് പു​തു​താ​യി സ്ഥ​ലം വാ​ങ്ങി​യ​തി​നു​ള്ള തു​ക അ​നു​വ​ദി​ച്ചി​ല്ല. പ​ണം അ​നു​വ​ദി​ക്കാ​ൻ വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ ഒ​ന്ന​ട​ങ്കം താ​ലൂ​ക്ക് ഓ​ഫീ​സി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു.
24 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന സ്ഥ​ലം പ്ര​ള​യ​ത്തി​ന് ശേ​ഷം റെ​ഡ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്ക് സ്ഥ​ലം വാ​ങ്ങാ​ൻ ആ​റ് ല​ക്ഷം രൂ​പ​യും വീ​ട് നി​ർ​മ്മി​ക്കാ​ൻ നാ​ല് ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​രു​ന്നു. ഈ ​ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൻ പ​ല കു​ടും​ബ​ങ്ങ​ളും ലോ​ണെ​ടു​ത്തും ക​ടം​വാ​ങ്ങി​യും സ്ഥ​ലം വാ​ങ്ങി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ക​യും ചെ​യ്തു.
എ​ന്നാ​ൽ പ​ണം ല​ഭി​ക്കാ​താ​യ​തോ​ടെ ക​ഴി​ഞ്ഞ​യാ​ഴ്ച താ​ലൂ​ക്ക് ഓ​ഫീ​സി​ലെ​ത്തി സ​മ​രം ന​ട​ത്തി​യി​രു​ന്നു. ഉ​ട​ൻ പ​ണം അ​നു​വ​ദി​ക്കു​മെ​ന്ന ഉ​റ​പ്പി​ൻ​മേ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തി​നി​ട​യി​ൽ ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ഇ​വ​ർ മു​ന്പ് താ​മ​സി​ച്ചി​രു​ന്ന സ്ഥ​ലം വാ​സ​യോ​ഗ്യ​മാ​ണെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​താ​ണ് ഈ ​കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ന​യാ​യി മാ​റി​യ​ത്. നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും.
വാ​ട​ക വീ​ടു​ക​ളി​ലാ​ണ് ഇ​വ​ർ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. സ്ഥ​ലം ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​ട്ടും പ​ണം ല​ഭി​ക്കാ​താ​വു​ക​യും വീ​ട് നി​ർ​മ്മാ​ണം അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു പോ​വു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ല്ലാ​തെ ഇ​വ​ർ വീ​ണ്ടും താ​ലൂ​ക്ക് ഓ​ഫീ​സി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്.
ഭൂ​രേ​ഖ വി​ഭാ​ഗം ത​ഹ​സി​ൽ​ദാ​ർ കെ.​ജി. സു​രേ​ഷ് കു​മാ​ർ, ഡെ​പ്യ​ട്ടി ത​ഹ​സി​ൽ​ദാ​ർ പി.​യു. സി​താ​ര, മ​നോ​ജ്, ടി​ജോ ഫ്രാ​ൻ​സി​സ് എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും പ​ണം ല​ഭി​ക്കു​മെ​ന്ന വ്യ​ക്ത​മാ​യ ഉ​റ​പ്പ് ല​ഭി​ക്കാ​തെ പി​രി​ഞ്ഞു​പോ​കി​ല്ലെ​ന്ന നി​ല​പാ​ടെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.
സം​ഭ​വ​മ​റി​ഞ്ഞ് സ​ബ്ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് ഉ​ന്ന​ത റ​വ​ന്യൂ അ​ധി​കൃ​ത​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും ജി​എ​സ്ഐ ന​ൽ​കി​യ സ​ർ​വേ റി​പ്പോ​ർ​ട്ടി​ലെ സാ​ങ്കേ​തി​ക ത​ട​സം നീ​ക്കി ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ​ണം കൈ​മാ​റു​മെ​ന്ന് താ​ലൂ​ക്ക് ഓ​ഫീ​സി​ലെ​ത്തി നാ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​ച്ച​ത്.
ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ മു​ജീ​ബ് കൊ​ടി​യോ​ട​ൻ, മ​നോ​ജ് പി​ലാ​ക്കാ​വ്, സി. ​കൃ​ഷ്ണ​ൻ, സി.​കെ. റ​സീ​ന, ര​ജ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.