ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ക്ക​ണം: കേ​ര​ള പ്ര​വാ​സി​സം​ഘം
Monday, March 25, 2019 11:54 PM IST
ക​ൽ​പ്പേ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യാ​യ പി.​പി. സു​നീ​റി​നെ വി​ജ​യി​പ്പി​ക്കാ​ൻ പ്ര​വാ​സി​ക​ളും അ​വ​രു​ടെ​ കു​ടും​ബാം​ഗ​ങ്ങ​ളും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് കേ​ര​ള പ്ര​വാ​സി​സം​ഘം ജി​ല്ലാ ക​മ്മി​റ്റി അ​ഭ്യ​ർ​ത്ഥി​ച്ചു.
പ്ര​വാ​സി​ക​ളോ​ട് ഇ​ത്ര​യും അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച സ​ർ​ക്കാ​ർ ഇ​തി​ന് മു​ൻ​പ് കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. യു​എ​ഇ​യി​ൽ ജ​യി​ൽ​വാ​സം അ​നു​ഷ്ടി​ച്ച​വ​രു​ടെ മോ​ച​നം, ക്ഷേ​മ പെ​ൻ​ഷ​ൻ 2000 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ചു, വി​ദേ​ശ​ത്ത് മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹം സൗ​ജ​ന്യ​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടു, വി​മാ​ന​യാ​ത്ര​ക്കൂ​ലി നി​യ​ന്ത്രി​ക്കു​ന്ന​തി​ന് സ​ത്വ​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടു, പ്ര​വാ​സി​ക്ഷേ​മ​ത്തി​ന് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ പ്ര​വാ​സി സൗ​ഹൃ​ദ ന​ട​പ​ടി​ക​ളു​മാ​യി കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ മു​ന്നോ​ട്ട്പോ​കു​ക​യാ​ണ്.
എ​ന്നാ​ൽ തീ​ർ​ത്തും പ്ര​വാ​സി​വി​രു​ദ്ധ ന​ട​പ​ടി​ക​ളാ​ണ് കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന്ജി​ല്ലാ ക​മ്മി​റ്റി വി​ല​യി​രു​ത്തി. ക​ൽ​പ്പ​റ്റ​യി​ൽ ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ടി. അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. നാ​ണു, ര​ക്ഷാ​ധി​കാ​രി റ​ഷീ​ദ് കൂ​രി​യാ​ട​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മേ​ശ് കൃ​ഷ്ണ​ൻ, ജി​ല്ല ക​മ്മി​റ്റി​യം​ഗം കെ.​എ​സ്. പ്ര​കാ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.