എ​ൽ​ഡി​എ​ഫി​നെ കാ​ത്തി​രി​ക്കു​ന്ന​ത് ദ​യ​നീ​യ പ​രാ​ജ​യം: പി.​പി.​എ. ക​രീം
Monday, March 25, 2019 11:55 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ലെ ദ​യ​നീ​യ​പ​രാ​ജ​യ​മാ​ണ് എ​ൽ​ഡി​എ​ഫി​നെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​പി.​എ. ക​രീം പ​റ​ഞ്ഞു. ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ന്ന യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലും യു​ഡി​എ​ഫ് ജ​യി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രു​ന്പോ​ൾ സി​പി​എ​മ്മി​ന്‍റെ​യും ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും പ്ര​സ​ക്തി ഇ​ല്ലാ​താ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ലി​യ വ​ർ​ഗീ​യ ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തെ താ​ഴെ​യി​റ​ക്ക​ണ​മെ​ന്ന ആ​ത്മാ​ർ​ത്ഥ​മാ​യ ആ​ഗ്ര​ഹം കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ​ത്തി​നു​ണ്ടെ​ങ്കി​ൽ അ​വ​ർ കോ​ണ്‍​ഗ്ര​സി​ന് നി​രു​പാ​ധി​ക പി​ന്തു​ണ ന​ൽ​കു​ക​യാ​ണ് വേ​ണ്ട​ത്. വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് സീ​റ്റി​ൽ ച​രി​ത്ര​ഭൂ​രി​പ​ക്ഷ​ത്തോ​ട് കൂ​ടി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
റ​സാ​ഖ് ക​ൽ​പ്പ​റ്റ ചെ​യ​ർ​മാ​നാ​യും പി.​പി. ആ​ലി ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യും ടി.​ജെ. ഐ​സ​ക് ട്ര​ഷ​റ​റാ​യും 501 അം​ഗ നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ടി. ​സി​ദ്ദി​ഖ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, കെ.​കെ. അ​ഹ​മ്മ​ദ്ഹാ​ജി, എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​എ​ൽ. പൗ​ലോ​സ്, കെ.​സി. റോ​സ​ക്കു​ട്ടി, പി.​വി. ബാ​ല​ച​ന്ദ്ര​ൻ, കെ.​കെ. ഏ​ബ്ര​ഹാം, പി.​കെ. അ​ബൂ​ബ​ക്ക​ർ, എ​ൻ.​കെ. റ​ഷീ​ദ്, പി. ​ഇ​സ്മ​യി​ൽ, എം.​പി. ന​വാ​സ്, കെ.​വി. പോ​ക്ക​ർ​ഹാ​ജി, വി.​എ. മ​ജീ​ദ്, സി. ​മൊ​യ്തീ​ൻ​കു​ട്ടി, ടി. ​ഹം​സ, യ​ഹ്യാ​ഖാ​ൻ ത​ല​യ്ക്ക​ൽ, പൗ​ലോ​സ് കു​റു​ന്പേ​മ​ഠം, ര​ഘു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.