ക​ടു​വ കൂ​ട്ടി​ൽ കു​ടു​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ളു​ടെ ഭീതി അ​ക​ന്നു
Monday, March 25, 2019 11:55 PM IST
പു​ൽ​പ്പ​ള്ളി: ആ​ഴ്ച​ക​ളാ​യി ചീ​യ​ന്പം ചെ​ട്ടി പാ​ന്പ്ര, എ​ഴു​പ​ത്തി​മൂ​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി​യ ക​ടു​വ കൂ​ട്ടി​ൽ കു​ടു​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. പ​ക​ൽ പോ​ലും ക​ടു​വ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങു​ന്ന​ത് പ​തി​വാ​യ​തോ​ടെ ജ​ന​ങ്ങ​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.
ഇ​തോ​ടെ തൊ​ഴു​ത്തി​ന് സ​മീ​പം തീ ​കൂ​ട്ടി​യും പാ​ട്ട​കൊ​ട്ടി​യും മ​റ്റു​മാ​യി​രു​ന്നു ജ​ന​ങ്ങ​ൾ ക​ഴി​ഞ്ഞി​രു​ന്ന​ത്. ആ​ദി​വാ​സി കോ​ള​നി​യോ​ട് ചേ​ർ​ന്ന് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് വ​നം വ​കു​പ്പ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് ക​ടു​വ​യെ ക​ണ്ടെ​ത്തി കൂ​ട് സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.
പ​രി​ക്കു​ള്ള​തി​നാ​ൽ ക​ടു​വ​യെ ഉ​ന്ന​ത വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദ്ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് നി​രി​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം വ​നം വ​കു​പ്പ് ജി​വ​ന​ക്കാ​ർ ത​ന്നെ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​തോ​ടെ​യാ​ണ് ഏ​ത് വി​ധേ​ന​യും ക​ടു​വ​യെ കൂ​ട് വ​ച്ച് പി​ടി​കൂ​ടാ​ൻ വ​നം വ​കു​പ്പ് ത​യാ​റാ​യ​ത്.
ക​ടു​വ കൂ​ട്ടി​ൽ കു​ടു​ങ്ങി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളെ പോ​ലു​മ​റി​യി​ക്കാ​തെ ക​ടു​വ​യെ മാ​റ്റി​യ​തും പ​രി​ക്കു​ള്ള​തി​നാ​ലാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ആ​ഴ്ച​ക​ളാ​യി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യ ക​ടു​വ​യെ പി​ടി​കൂ​ടി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ.