ഉൗ​ർ​ജ്ജ​കി​ര​ണ്‍ ഉൗ​ർ​ജ്ജ​സം​ര​ക്ഷ​ണ ബോ​ധ​വ​ത്​ക​ര​ണ സെ​മി​നാ​ർ
Monday, March 25, 2019 11:55 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ​യും സെ​ന്‍റ​ർ​ഫോ​ർ എ​ൻ​വ​യ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ ശ്രേ​യ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉൗ​ർ​ജ്ജ​കി​ര​ണ്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉൗ​ർ​ജ്ജ​സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
ഉൗ​ർ​ജ്ജ​ശേ​ഷി​യും സം​ര​ക്ഷ​ണ​വും എ​ന്ന വി​ഷ​യ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ സെ​മി​നാ​ർ സു​ൽ​ത്താ​ൻ ബ​ത്തേ​രി മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ സാ​ലി പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രേ​യ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​ബി. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ലി​സ​ബ​ത്ത് വ​ർ​ഗീ​സ്, ശ്രേ​യ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബി​നി തോ​മ​സ്, ക​മ്മ്യൂ​ണി​റ്റി ഓ​ർ​ഗ​നൈ​സ​ർ ലി​സി ലോ​പ്പ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​എ​സ്ഇ​ബി ക​ന്പ​ള​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ എ​ൻ.​കെ. അ​ജി​ത്ത് സെ​മി​നാ​ർ ന​യി​ച്ചു. സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്ന് 102 പേ​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.