വ​ള്ളി​യൂ​ർ​ക്കാ​വ് ആ​റാ​ട്ട് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഒ​പ്പ​ന വ​ര​വ് ന​ട​ന്നു
Monday, March 25, 2019 11:56 PM IST
മാ​ന​ന്ത​വാ​ടി: വ​ള്ളി​യൂ​ർ​ക്കാ​വ് ആ​റാ​ട്ട് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഒ​പ്പ​ന വ​ര​വ് ഇ​ന്ന​ലെ ന​ട​ന്നു. ഒ​പ്പ​ന വ​ര​വ് ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​തോ​ടെ കാ​വും പ​രി​സ​ര​വും ജ​ന​സാ​ഗ​ര​മ​യി. ഇ​ന്ന് മു​ത​ൽ താ​ഴെ കാ​വി​ൽ ഒ​പ്പ​ന ദ​ർ​ശ​ന​വും ഉ​ണ്ടാ​കും.
ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ഒ​പ്പ​ന​ക്കോ​പ്പ് ക്ഷേ​ത്ര​ത്തി​ലെ​ത്തി. തു​ട​ർ​ന്നു​ള്ള എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും പു​ല​ർ​ച്ചെ താ​ഴെ​ക്കാ​വി​ലെ പാ​ട്ടു​പു​ര​യി​ൽ ഒ​പ്പ​ന​ദ​ർ​ശ​ന​വും രാ​ത്രി മേ​ലേ​ക്കാ​വി​ൽ നി​ന്നും താ​ഴെ​ക്കാ​വി​ലേ​ക്ക് എ​ഴു​ന്ന​ള്ള​ത്തും ന​ട​ത്തും. 28ന് ​രാ​ത്രി വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ടി​യ​റ​ക​ൾ ക്ഷേ​ത്ര​ത്തി​ൽ സം​ഗ​മി​ക്കും.
തു​ട​ർ​ന്ന് ആ​റാ​ട്ടു​ത​റ​യി​ലേ​ക്ക് ആ​റാ​ട്ടെ​ഴു​ന്ന​ള്ള​ത്ത് ന​ട​ക്കും. ഇ​തി​നു ശേ​ഷം താ​ഴെ​ക്കാ​വി​ൽ ന​ട​ക്കു​ന്ന കോ​ലം​കൊ​റ​യോ​ടെ (രു​ധി​ര​ക്കോ​ലം) ആ​റാ​ട്ടു​ത്സ​വം സ​മാ​പി​ക്കും. കോ​ലം​കൊ​റ​യ്ക്ക് ശേ​ഷം ദേ​വി​യു​ടെ തി​രു​വാ​യു​ധ​മാ​യ വാ​ൾ പ​ള്ളി​യ​റ ക്ഷേ​ത്ര​ത്തി​ലേ​ക്കും അ​വി​ടെ നി​ന്നും പാ​ണ്ടി​ക്ക​ട​വി​ലെ ജി​ന​രാ​ജ​ത​ര​ക​ന്‍റെ വീ​ട്ടി​ലേ​ക്കും എ​ഴു​ന്ന​ള്ളി​ക്കും. ഉ​ത്സ​വം സ​മാ​പി​ച്ച് ഏ​ഴാം​നാ​ൾ കൊ​ടി​യി​റ​ക്കു​ന്ന​തോ​ടെ ആ​റാ​ട്ടു​ത്സ​വം സ​മാ​പി​ക്കും. കാ​വി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള കാ​ർ​ണി​വ​ൽ ന​ഗ​രി​യി​ലും ജ​ന​തി​ര​ക്കേ​റി.