കു​ടും​ബ​ശ്രീ ഭ​ക്ഷ്യ​മേ​ള താ​ളും ത​ക​ര​യും തു​ട​ങ്ങി
Monday, March 25, 2019 11:56 PM IST
ക​ൽ​പ്പ​റ്റ: കു​ടും​ബ​ശ്രീ ഭ​ക്ഷ്യ​മേ​ള താ​ളും ത​ക​ര​യ്ക്കും ക​ൽ​പ്പ​റ്റ വി​ജ​യ​പ​ന്പ് പ​രി​സ​ര​ത്ത് തു​ട​ക്ക​മാ​യി. നാ​ലു ദി​വ​സ​ത്തെ മേ​ള​യ​യി​ൽ നാ​ട​ൻ ത​നി​മ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് പു​ത്ത​ൻ വി​ഭ​വ​ങ്ങ​ളു​ടെ രു​ചി​ക്കൂ​ട്ട് ഒ​രു​ക്കും.
കേ​ര​ള​ത്തി​ന്‍റെ ത​ന​ത് സ്വാ​ദി​നോ​ടൊ​പ്പം വ​യ​നാ​ട​ൻ വി​ഭ​വ​ങ്ങ​ളും ഒ​രു​ക്കും. മു​പ്പ​തോ​ളം വീ​ട്ട​മ്മ​മാ​രു​ടെ പാ​ച​ക വൈ​ദ​ഗ്ധ്യ​മാ​ണ് മേ​ള​യു​ടെ ആ​ക​ർ​ഷ​ണം. ആ​ദി​വാ​സി മേ​ഖ​ല​യി​ലെ ത​ന​തു വി​ഭ​വ​ങ്ങ​ളും മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ചെ​ണ്ട​ൻ ക​പ്പ, കാ​ന്താ​രി​ച്ച​മ്മ​ന്തി, പു​ഴു​ങ്ങി​യ ചേ​ന, ചേ​ന്പ്, ഏ​ത്ത​പ്പ​ഴം, കു​ന്പി​ള​പ്പം, പ​ക്ക​വ​ട, ഉ​പ്പി​ലി​ട്ട മാ​ങ്ങാ​ച​മ്മ​ന്തി, വ​ഴ​ച്ചു​ണ്ട് തോ​ര​ൻ, ഇ​ടി​ച്ച​ക്ക ഉ​പ്പേ​രി തു​ട​ങ്ങി​യ നാ​ട​ൻ വി​ഭ​വ​ങ്ങ​ളും മേ​ള​യി​ലു​ണ്ട്.
ഇ​വ കൂ​ടാ​തെ ക​പ്പ ബി​രി​യാ​ണി, ചി​ക്ക​ൻ കാ​യ, ബ​നാ​ന ജ​ർ​മ്മ​ൻ ബോ​ൾ, ക​പ്പ ബീ​ഫ് ക​ബാ​ബ്, പി​ടി​യും നാ​ട​ൻ കോ​ഴി​ക്ക​റി തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളും മേ​ള​യു​ടെ ആ​ക​ർ​ഷ​ണ​മാ​ണ്.
നാ​ലാം ദി​വ​സം കു​ക്ക​റി​ഷോ​യും പാ​ച​ക മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും. വ​യ​നാ​ടി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഉ​ത്പ്പാ​ദി​പ്പി​ച്ച കു​ടും​ബ​ശ്രീ ഉ​ത്പ്പ​ന്ന​ങ്ങ​ളും സ്റ്റാ​ളു​ക​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.