സ്നേ​ഹ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഇ​ന്ന്
Monday, March 25, 2019 11:56 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് വീ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ന്പ​ല​വ​യ​ൽ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം ഇ​ന്ന് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ആ​യി​രം​കൊ​ല്ലി അ​ജീ​ഷി​നാ​ണ് വീ​ട് നി​ർ​മി​ച്ച​ത്. സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം വൈ​കു​ന്നേ​രം അ​ഞ്ചി​ന് ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഗ​ണേ​ഷ​ൻ ക​ണി​യാ​ക്ക​ൽ നി​ർ​വ​ഹി​ക്കും.
അ​ഞ്ച് ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് നാ​ല് സെ​ന്‍റ് സ്ഥ​ല​ത്ത് വീ​ട് നി​ർ​മി​ച്ച​ത്. ല​യ​ണ്‍​സ് ക്ല​ബ് സം​സ്ഥാ​ന​ത്ത് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന 500 വീ​ടു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് അ​ജീ​ഷി​ന് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ല​യ​ണ്‍​സ് ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ​ൻ. രാ​ജേ​ഷ്, പ്ര​ഫ. വ​ർ​ഗീ​സ് വൈ​ദ്യ​ൻ, യോ​ഹ​ന്നാ​ൻ മ​റ്റ​ത്തി​ൽ, കെ.​ആ​ർ. ഷാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.