അ​ന​ന്തു ഗീ​രീ​ഷ് വ​ധം: പ്ര​തി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ
Tuesday, March 26, 2019 12:01 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ന​ന്തു ഗീ​രീ​ഷി​നെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.​വി​ഷ്ണു രാ​ജ്,കി​ര​ൺ കൃ​ഷ്ണ​ൻ,വി​നീ​ഷ് രാ​ജ്,മു​ഹ​മ്മ​ദ് റോ​ഷ​ൻ എ​ന്നി​വ​രെ​യാ​ണ് ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് ദീ​പ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് തെ​ളി​വെ​ടു​ക്കു​വാ​ൻ ന​ൽ​കി​യ​ത്.
പ​ത്താം പ്ര​തി സു​മേ​ഷി​നെ ഏ​പ്രി​ൽ എ​ട്ടു വ​രെ റി​മാ​ൻ​ഡു ചെ​യ്തു.14 പ്ര​തി​ക​ളു​ള്ള കേ​സി​ൽ പ​ത്തു പ്ര​തി​ക​ളും റി​മാ​ൻ​ഡി​ലാ​ണ്. കൊ​ഞ്ചി​റ​വി​ള ക്ഷേ​ത്രോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് അ​ന​ന്തു​വി​നെ ക​ര​മ​ന​യി​ലു​ള്ള കു​റ്റി​കാ​ട്ടി​ൽ എ​ത്തി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് കേ​സ്.