ബൈ​പാ​സ് ശു​ചീ​ക​ര​ണം ഇ​ന്ന്
Tuesday, March 26, 2019 12:01 AM IST
തി​രു​വ​ന​ന്ത​പു​രം :ന​ഗ​ര മേ​ഖ​ല​യി​ലെ ദേ​ശീ​യ പാ​ത ബൈ​പ്പാ​സ് റോ​ഡി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളി​ലു​മു​ള്ള മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ ഇ​ന്ന് ശു​ചീ​ക​ര​ണ പ​രി​പാ​ടി ന​ട​ത്തു​ന്നു.
ക​ഴ​ക്കൂ​ട്ടം മു​ത​ൽ കോ​വ​ളം വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ ക​ഴ​ക്കൂ​ട്ടം, ആ​റ്റി​പ്ര, ക​ട​കം​പ​ള്ളി, ബീ​ച്ച്, ശ്രീ​ക​ണ്ഠേ​ശ്വ​രം, ഫോ​ർ​ട്ട്, പൂ​ന്തു​റ, തി​രു​വ​ല്ലം, വി​ഴി​ഞ്ഞം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫീ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.രാ​വി​ലെ ആ​റു മു​ത​ൽ 11 വ​രെ ന​ട​ത്തു​ന്ന ശു​ചീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻതാ​ല്പ​ര്യ​മു​ള്ള വർ 9496434492, 9496434449 എ​ന്നീന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.