മു​ഖ്യ​മ​ന്ത്രിക്ക് നി​വേ​ദ​നം ന​ൽ​കി
Tuesday, March 26, 2019 12:02 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം എ​ൻ​സി​എ​ആ​ർ​ടി ഒ​ന്പ​താം ക്ലാ​സി​ലെ ച​രി​ത്ര പാ​ഠ​പു​സ്ത​ക​ത്തി​ൽ നി​ന്ന് ചാ​ന്നാ​ർ ല​ഹ​ള (നാ​ടാ​ർ ക​ലാ​പം) ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി പി​ൻ​വ​ലി​ച്ച് പാ​ഠ​ഭാ​ഗം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ കേ​ര​ള നാ​ടാ​ർ മ​ഹാ​ജ​ന​സം​ഘം,കേ​ര​ള സം​സ്ഥാ​ന ന​വോ​ത്ഥാ​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നി​വേ​ദ​നം ന​ൽ​കി.
ജി.എം. ജോ​സ്,വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ, പു​ന്ന​ല ശ്രീ​കു​മാ​ർ, ഫാ. ​യൂ​ജി​ൻ പെ​രേ​ര, ആ​ർ. ജ​യ​റാം, ആ​ലു​വി​ള അ​ജി​ത്ത്, എ. ​ധ​ർ​മ​മ​ണി എ​ന്നി​വ​രടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിക്ക് നി​വേ​ദ​നം ന​ൽ​കിയത്.
കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് അ​ടി​യ​ന്ത​ര​മാ​യി തി​രു​ത്താ​ത്ത പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് നാ​ടാ​ർ സം​യു​ക്ത സ​മ​ര​സ​മി​തി പ​റ​ഞ്ഞു.