തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പോ​സ്റ്റ​ര്‍ കീ​റി: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു​വ​ച്ചു
Tuesday, March 26, 2019 12:02 AM IST
ആ​റ്റി​ങ്ങ​ല്‍: അ​നു​വാ​ദ​മി​ല്ലാ​തെ പോ​സ്റ്റ​ര്‍ പ​തി​ച്ചെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ൻ​ഡി​എ സ്ഥാ​നാ​ര്‍​ഥി​യു​ടെ പോ​സ്റ്റ​റു​ക​ള്‍ കീ​റി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ബി​ജെ​പി​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു​വ​ച്ച​ത് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രെ മോ​ചി​പ്പി​ച്ചു.
ആ​റ്റി​ങ്ങ​ല്‍ ക​ച്ചേ​രി​ന​ട​യ്ക്കു​സ​മീ​പം ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തി​നാ​യി​രു​ന്നു സം​ഭ​വം. കി​ളി​മാ​നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ എ​സ്‌സി, എ​സ്ടി ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​റാ​യ ശ്രീ​കു​മാ​റി​നെ​യും സം​ഘ​ത്തെ​യു​മാ​ണ് ത​ട​ഞ്ഞു​വ​ച്ച​ത്.
ബി​ജെ​പി​യു​ടെ കേ​ന്ദ്ര​തെര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​ ഒാ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലി​ല്‍ പ​തി​ച്ചി​രു​ന്ന പോ​സ്റ്റ​റാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നീ​ക്കം ചെ​യ്ത​ത്. ഈ ​മ​തി​ലി​ല്‍ പ​ര​സ്യം പ​തി​ക്ക​രു​തെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പോ​സ്റ്റ​റു​ക​ള്‍ കീ​റി​മാ​റ്റു​ന്ന​ത് ക​ണ്ട് സ്ഥ​ല​ത്തെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ഹ​നം വ​ള​ഞ്ഞ് ഉദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രെ സ്റ്റേ​ഷ​നി​ലേ​യ്ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് ബി​ജെ​പി​യു​ടെ ആ​വ​ശ്യം
വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് പോ​സ്റ്റ​ര്‍ കീ​റി​യ​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം പോ​ലീ​സ് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ പോ​സ്റ്റ​റൊ​ട്ടി​ച്ച​തി​ല്‍ ത​ങ്ങ​ള്‍​ക്ക് പ​രാ​തി​യി​ല്ലെ​ന്നാ​ണ് വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞ​ത്. സം​ഭ​വ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന് ഡി​വൈ​എ​സ്പി പ​റ​ഞ്ഞു.