ഓ​ട്ടോ​ക്കൂ​ട്ടം ത​രൂ​രി​നൊ​പ്പം
Tuesday, March 26, 2019 12:04 AM IST
തിരുവനന്തപുരം: ‘ഞാ​നു​മൊ​രാ​ളാ​വും...., ഓ​ട്ടോ പൈ​ല​റ്റു​പോ​ലാ​വും.’ എ​യ് ഓ​ട്ടോ എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ചി​ല നി​മി​ഷ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ മാ​ന​വീ​യം വീ​ഥി​യി​ൽ ന​ട​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​ശ​ശി ത​രൂ​രി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം ഓ​ട്ടോറി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ ഒ​രു​ക്കി​യ ഓ​ട്ടോ​ക്കൂ​ട്ടം ത​രൂ​രി​നൊ​പ്പം എ​ന്ന ച​ട​ങ്ങ​ാ​ണ് വ്യ​ത്യ​സ്ഥ​ത​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ​ത്.
ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളോ​ട് വോ​ട്ടു ചോ​ദി​ച്ച​ശേ​ഷം ശ​ശി​ത​രൂ​ർ ഒ​രു ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി. ത​രൂ​രു​മാ​യി ഓ​ട്ടോ​റി​ക്ഷ മാ​ന​വീ​യം വീ​ഥി​യി​ലൂ​ടെ. പി​ന്നാ​ലെ മ​റ്റു ഓ​ട്ടോറി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും. തൊ​ഴി​ലാ​ളി​ക​ളി​ൽ പ​ല​രും ഇ​തി​നി​ട​യി​ൽ ത​രൂ​രി​നൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തി. വ്യ​ത്യ​സ്ഥ​മാ​യ പ്ര​ചാ​ര​ണ​ത്തി​നാ​ണ് ഇ​തോ​ടെ മാ​ന​വീ​യം വീ​ഥി സാ​ക്ഷ്യം വ​ഹി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും ഇ​റ​ങ്ങി മാ​ന​വീ​യം വീ​ഥി​യി​ൽ എ​ത്തി മ​റ്റു​ള്ള ആ​ളു​ക​ളോ​ട് വോ​ട്ടു തേ​ടി സ​മീ​പ​ത്തെ ത​ട്ടു​ക​ട​യി​ൽ നി​ന്നും ചാ​യ​യും കു​ടി​ച്ച​ശേ​ഷ​മാ​ണ് ത​രൂ​ർ പ്ര​ചാ​ര​ണ​ത്തി​നാ​യി അ​ടു​ത്ത കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​യ​ത്.
ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ധ​ന​വി​ല​ക്ക​യ​റ്റ​വും നി​കു​തി​ക​ളും ഏ​ർ​പ്പെ​ടു​ത്തി കേ​ന്ദ്ര സ​ർ​ക്കാ​ർ തൊ​ഴി​ലാ​ളി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളു​മാ​യു​ള്ള സം​വാ​ദ​ത്തി​ൽ ത​രൂ​ർ പ​റ​ഞ്ഞു. ഐ​എ​ൻ​ടി​യു​സി അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി പാ​ലോ​ട് ര​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. നേ​താ​ക്ക​ളാ​യ പു​ത്ത​ൻ​പ​ള്ളി നി​സ​റു​ദ്ദീ​ൻ, വെ​ട്ടു​റോ​ഡ് സ​ലാം, എ.​എ​സ്. ച​ന്ദ്ര​പ്ര​കാ​ശ്, വി ​ലാ​ലു, ത​ന്പാ​നൂ​ർ ജ​യ​ൻ, അ​നി​ൽ​കു​മാ​ർ, സു​നി​മോ​ൾ, ആ​ർ.​എ​സ്. വി​മ​ൽ​കു​മാ​ർ, കു​ന്നു​കു​ഴി വ​ർ​ഗ​സ്, ഹാ​ജാ നി​സാ​മു​ദ്ദീ​ൻ, ഒ.​എ​ച്ച്. രാ​ജീ​വ് കു​മാ​ർ, സി. ​മു​ത്തു​സ്വാ​മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ത​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് എ​ത്തി​ച്ചേ​ർ​ന്നു. രാ​വി​ലെ 11 ഓ​ടെ ക​വ​ടി​യാ​ർ കൊ​ട്ടാ​ര​ത്തി​ലെ​ത്തി അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ​മി​ബാ​യി​യേ​യും പൂ​യം തി​രു​നാ​ൾ ഗൗ​രി പാ​ർ​വ്വ​തി​ബാ​യി​യേ​യും സ​ന്ദ​ർ​ശി​ച്ചു.
വൈ​കു​ന്നേ​രം ആ​റി​നു ശാ​ന്തി​ഗി​രി​യി​ൽ മോ​ഹ​ൽ​ലാ​ലി​ന് ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ലും ത​രൂ​ർ പ​ങ്കെ​ടു​ത്തു.