തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ണ ഹ​രി​ത​മ​യ​മാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം
Tuesday, March 26, 2019 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ണ​മാ​യി ഹ​രി​ത​ച​ട്ടം പാ​ലി​ച്ചു ന​ട​പ്പാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​രു​ങ്ങു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ത​ല​ങ്ങ​ളി​ലും ഹ​രി​ത ച​ട്ടം പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​കെ. വാ​സു​കി നി​ർ​ദേ​ശം ന​ൽ​കി.
പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ള​ട​ങ്ങു​ന്ന ബാ​ന​റു​ക​ളും ബോ​ർ​ഡു​ക​ളും ഹോ​ർ​ഡിം​ഗു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​ത്.
കോ​ട്ട​ൺ തു​ണി​യി​ൽ പ്രി​ന്‍റ് ചെ​യ്ത ബോ​ർ​ഡു​ക​ൾ, കോ​ട്ട​ൺ തു​ണി​യും പേ​പ്പ​റും ഉ​ൾ​പ്പെ​ടു​ന്ന മീ​ഡി​യം ഉ​പ​യോ​ഗി​ച്ച് പ്രി​ന്‍റ് ചെ​യ്യു​ന്ന ബോ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കാം.
പ​ന​മ്പാ​യ, പു​ൽ​പ്പാ​യ, ഓ​ല, ഈ​റ, മു​ള, പാ​ള തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചും ബോ​ർ​ഡു​ക​ളും പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളുംഉ​ണ്ടാ​ക്കാം ​
സ്ഥാ​നാ​ർ​ഥി​ക​ൾ പ​ര്യ​ട​ന സ​മ​യ​ത്ത് പ്ലാ​സ്റ്റി​ക് കു​പ്പി​വെ​ള്ളം ഒ​ഴി​വാ​ക്കണം.
പ​ര്യ​ട​ന വാ​ഹ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ക്കു​ന്ന​തി​ന് പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കണം.
സ്ഥാ​നാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കാ​ൻ ഇ​ടു​ന്ന ഹാ​ര​ങ്ങ​ളി​ലും പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.
പ്ര​ചാ​ര​ണ വേ​ള​യി​ൽ പ്ര​വ​ർ​ത്ത​ക​ർ ഒ​രു​മി​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ പ്ലാ​സ്റ്റി​ക്കി​ൽ പൊ​തി​ഞ്ഞ പാ​ഴ്സ​ലു​ക​ൾ, പേ​പ്പ​ർ, പ്ലാ​സ്റ്റി​ക്, തെ​ർ​മോ​ക്കോ​ൾ എ​ന്നി​വ​യി​ൽ നി​ർ​മി​ത​മാ​യ ഡി​സ്പോ​സി​ബി​ൾ ക​പ്പു​ക​ൾ, പ്ലേ​റ്റു​ക​ൾ എ​ന്നി​വ ഒ​ഴി​വാ​ക്കി പ​ക​രം സ്റ്റീ​ൽ പ്ലേ​റ്റ്, സ്റ്റീ​ൽ, ചി​ല്ല് ഗ്ലാ​സു​ക​ൾ എ​ന്നി​വ വാ​ട​ക​യ്ക്ക് എ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാം.
ആ​ർ​ച്ചു​ക​ളി​ൽ കോ​ട്ട​ൺ തു​ണി​യി​ൽ എ​ഴു​തി​യ ബാ​ന​റു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.
തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച കൊ​ടി​ക​ളും തോ​ര​ണ​ങ്ങ​ളും സ്ഥാ​പി​ച്ച​വ​ർ​ത​ന്നെ ശേ​ഖ​രി​ച്ചു ത​രം​തി​രി​ച്ച് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കൈ​മാ​റ​ണം. അ​വ​ർ അ​തു പു​നഃ​ചം​ക്ര​മ​ണ​ത്തി​ന് ല​ഭ്യ​മാ​ക്ക​ണം.
ഉ​പ​യോ​ഗി​ച്ച ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന വോ​ട്ടേ​ഴ്സ് സ്ലി​പ്പ് പോ​ലും ശേ​ഖ​രി​ച്ചു കൈ​മാ​റി പു​തി​യ മാ​തൃ​ക സൃ​ഷ്ടി​ക്കാ​നാ​കും.
ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ​ത​ലം മു​ത​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ലം വ​രെ ഫെ​സി​ലി​റ്റേ​ഷ​ൻ യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ഹ​രി​ത കേ​ര​ളം മി​ഷ​നേ​യും ശു​ചി​ത്വ മി​ഷ​നേ​യു​മാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ഹ​രി​ത ച​ട്ടം പാ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്ക് ഫോ​ൺ: 9188120321 , 9495330575