കു​ടും​ബ​ശ്രീ​യു​ടെ തെ​രു​വു നാ​ട​കം
Tuesday, March 26, 2019 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി കു​ടും​ബ​ശ്രീ​യു​ടെ തെ​രു​വു നാ​ട​ക അ​വ​ത​ര​ണ​ത്തി​നു ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ജി​ല്ല​യി​ലെ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലാ​ണ് കു​ടും​ബ​ശ്രീ​യു​ടെ സാം​സ്കാ​രി​ക വി​ഭാ​ഗ​മാ​യ രം​ഗ​ശ്രീ തെ​രു​വു നാ​ട​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നു​ള്ള സി​സ്റ്റ​മാ​റ്റി​ക് വോ​ട്ടേ​ഴ്സ് എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ല​ക്ട​റ​ൽ പാ​ർ​ട്ടി​സി​പ്പേ​ഷ​ന്‍റെ (സ്വീ​പ്പ്) ഭാ​ഗ​മാ​യാ​ണ് തെ​രു​വു​നാ​ട​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ വി​തു​ര, അ​മ്പൂ​രി, ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് തെ​രു​വു നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ വി​തു​ര പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ലി സെ​റ്റി​ൽ​മെ​ന്‍റി​ൽ ന​ട​ന്ന ആ​ദ്യ അ​വ​ത​ര​ണം കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൊ​ട്ട​മൂ​ട്, പേ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും നാ​ട​കാ​വ​ത​ര​ണം ന​ട​ന്നു. അ​വ​ത​ര​ണ​ത്തി​നു ശേ​ഷം ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും വി​വി​പാ​റ്റും ഉ​പ​യോ​ഗി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​ലെ കാ​രി​ക്കു​ഴി, ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പു​ര​വി​മ​ല, വൈ​കി​ട്ട് നാ​ലി​ന് ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ വ്ളാ​വ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലും തെ​രു​വ് നാ​ട​കം അ​വ​ത​രി​പ്പി​ക്കും.