ജ​ന​ങ്ങ​ളു​ടെ ഐ​ക്യം ത​ക​ർ​ക്കു​ന്ന​തി​ൽ നരേന്ദ്ര മോ​ദി​യും പി​ണ​റാ​യി​ വിജയനും തു​ല്യ​ർ: വി.​എം. സു​ധീ​ര​ൻ
Tuesday, March 26, 2019 12:04 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ജ​ന​ങ്ങ​ളു​ടെ ഐ​ക്യം ത​ക​ർ​ക്കു​ന്ന​തി​ലും ജീ​വി​ക്കാ​നു​ള്ള അ​വ​രു​ടെ അ​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന​തി​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും തു​ല്യ​രാ​ണെ​ന്ന് വി.​എം. സു​ധീ​ര​ൻ. ക​ല്ല​റ എ​ആ​ർ​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യു​ഡി​എ​ഫ് വാ​മ​ന​പു​രം അ​സം​ബ്ലി മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ചി​റ​യി​ൻ​കീ​ഴ് പാ​ർ​ല​മെ​ന്‍റ് തി​രി​ച്ചു​പി​ടി​ക്കാ​ൻ ഇ​ന്ദി​രാ​ഗാ​ന്ധി വ​യ​ലാ​ർ ര​വി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തു​പോ​ലെ ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റ് സി​പി​എ​മ്മി​ൽ നി​ന്നും തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് രാ​ഹു​ൽ ഗാ​ന്ധി ത​ന്നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു. വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ക​ല്ല​റ അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള, ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, ര​മ​ണി പി. ​നാ​യ​ർ, ഇ. ​ഷം​സു​ദീ​ൻ, ബീ​മാ​പ​ള്ളി റ​ഷീ​ദ്, ആ​ർ.​എം. പ​ര​മേ​ശ്വ​ര​ൻ, കൃ​ഷ്ണ പ്ര​സാ​ദ്, ഷാ​ന​വാ​സ് ആ​ന​ക്കു​ഴി, ര​വീ​ന്ദ്ര​ൻ നാ​യ​ർ ആ​നാ​ട് ജ​യ​ൻ, സ​ന​ൽ​കു​മാ​ർ, ആ​നാ​ട് ജ​യ​ച​ന്ദ്ര​ൻ, ജി.​പു​രു​ഷോ​ത്ത​മ​ൻ, ര​ഘു​നാ​ഥ​ൻ നാ​യ​ർ, കു​റ്റി​മു​ട് റ​ഷീ​ദ്, പ​വി​ത്ര കു​മാ​ർ, നി​സാ​ർ മു​ഹ​മ്മ​ദ് സൂ​പ്പി, ഹോ​മ ച​ന്ദ്ര​ൻ , കു​റ്റി​മൂ​ട് ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.