നെ​യ്യാ​റ്റി​ൻ​ക​ര​യിലെ വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് സി. ​ദി​വാ​ക​ര​ൻ
Tuesday, March 26, 2019 12:04 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: നി​ങ്ങ​ൾ​ക്ക് ഞാ​ൻ അ​ന്യ​ന​ല്ലെ​ന്ന ആ​മു​ഖ​വു​മാ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി. ​ദി​വാ​ക​ര​ൻ ആ​റാ​ലും​മൂ​ട്ടി​ലെ കേ​ര​ള ഓ​ട്ടോ​മൊ​ബൈ​ൽ​സ് ലി​മി​റ്റ​ഡി​ലെ തൊ​ഴി​ലാ​ളി​ക​ളോ​ടും ജീ​വ​ന​ക്കാ​രോ​ടും വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ ചെ​ങ്ക​ലി​ൽ നി​ന്നും ആ​രം​ഭി​ച്ച പ​ര്യ​ട​നം ആ​രം​ഭി​ച്ച സി. ​ദി​വാ​ക​ര​ൻ നെ​യ്യാ​റ്റി​ൻ​ക​ര ടൗ​ണി​ലെ എ​ൻ. സു​ന്ദ​ര​ൻ​നാ​ടാ​ർ പ്ര​തി​മ​യി​ലും സ്വ​ദേ​ശാ​ഭി​മാ​നി പാ​ർ​ക്കി​ൽ സ്വ​ദേ​ശാ​ഭി​മാ​നി കെ. ​രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ പ്ര​തി​മ​യി​ലും ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി.
പ​ത്തോ​ടെ ആ​റാ​ലും​മൂ​ട്ടി​ൽ കേ​ര​ള ഓ​ട്ടോ​മൊ​ബൈ​ൽ​സ് ലി​മി​റ്റ​ഡി (കെ​എ​എ​ൽ) ൽ ​എ​ത്തി​ച്ചേ​ർ​ന്നു. സി​പി​എ​മ്മി​ന്‍റെ​യും സി​പി​ഐ യു​ടെ​യും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും കെ​എ​എ​ല്ലി​ൽ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ചു.
ഇ​പ്പോ​ഴ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സാ​ഹ​ച​ര്യ​വും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​വും സം​ബ​ന്ധി​ച്ച് കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ പ്ര​സം​ഗി​ച്ചു.
ഓ​ഫീ​സി​ന്‍റെ പൂ​മു​ഖ​ത്തു നി​ന്ന് ത​ന്നെ വോ​ട്ട് അ​ഭ്യ​ർ​ഥ​ന പൂ​ർ​ത്തി​യാ​ക്കി​യ സി. ​ദി​വാ​ക​ര​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളു​ടെ​യും താ​ത്പ​ര്യ​പ്ര​കാ​രം വാ​ഹ​ന നി​ർ​മാ​ണ യൂ​ണി​റ്റും അ​നു​ബ​ന്ധ വി​ഭാ​ഗ​വും സ​ന്ദ​ർ​ശി​ച്ചു. എ​ൽ​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​ർ, നേ​താ​ക്ക​ളാ​യ മ​ധു​സൂ​ദ​ന​ൻ​നാ​യ​ർ, എ​ൻ. അ​യ്യ​പ്പ​ൻ​നാ​യ​ർ, രാ​ഘ​വ​ൻ​നാ​യ​ർ, മോ​ഹ​ൻ​ദാ​സ്, വി. ​കേ​ശ​വ​ൻ​കു​ട്ടി എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ​മി​ച്ചു. പെ​രു​ന്പ​ഴു​തൂ​ർ ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ്, ഉ​ദി​യ​ൻ​കു​ള​ങ്ങ​ര, പ​ഴ​യ ഉ​ച്ച​ക്ക​ട, കു​ള​ത്തൂ​ർ, നെ​ല്ലി​മൂ​ട്, ക​മു​കി​ൻ​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും സി. ​ദി​വാ​ക​ര​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​രാ​ണാ​ർ​ഥം പ​ര്യ​ട​നം ന​ട​ത്തി. പ​ഴ​യ ഉ​ച്ച​ക്ക​ട, നെ​ല്ലി​മൂ​ട്, ക​മു​കി​ൻ​കോ​ട്, വ​ഴി​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി വോ​ട്ട​ർ​മാ​രെ ക​ണ്ടു.