നി​ർ​മ​ലാ സീ​താ​രാ​മ​ൻ ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത്
Tuesday, March 26, 2019 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. വൈ​കു​ന്നേ​രം നാ​ലി​നു പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ നി​ർ​മ​ലാ സീ​താ​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഒ.​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ, ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്, സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നു ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ് പ​റ​ഞ്ഞു.
31 മു​ത​ൽ ഏ​പ്രി​ൽ അ​ഞ്ചു വ​രെ ഏ​ഴ് അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കും. തു​ട​ർ​ന്ന് സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ആ​രം​ഭി​ക്കും.
ര​ണ്ടാം​ഘ​ട്ടം പ്ര​ച​ര​ണ പ​രി​പാ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു. c