കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് വാ​ട്ട​ർ​അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Tuesday, March 26, 2019 12:07 AM IST
നേ​മം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. പൂ​ങ്കു​ളം കോ​ളി​യൂ​ർ പ​ദ്മ വി​ലാ​സ​ത്തി​ൽ സോ​മ​ന്‍റെ​യും പ​ദ്മ​കു​മാ​രി​യു​ടെ​യും മ​ക​ൻ ആ​ദ​ർ​ശ് (33) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടു​കൂ​ടി പൂ​ജ​പ്പു​ര റോ​ട്ട​റി ജം​ഗ്ഷ​നു​സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വെ​ള്ള​യ​ന്പ​ലം ജ​ല​ഭ​വ​നി​ലെ ജ​ൻ​റം വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ആ​ദ​ർ​ശ് ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളു​ക​ളാ​യി മു​ട്ട​ത്ത​റ പ്ലാ​ന്‍റി​ലാ​ണ് ജോ​ലി നോ​ക്കി വ​ന്ന​ത്. രാ​വി​ലെ വീ​ട്ടി​ൽ നി​ന്നും ജോ​ലി സ്ഥ​ല​ത്തേ​യ്ക്കു പോ​കു​ന്ന വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​സി​ടി​ച്ച് റോ​ഡി​ലേ​യ്ക്ക് വീ​ണ ആ​ദ​ർ​ശി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ അ​തേ ബ​സ് ക​യ​റി​യി​റ​ങ്ങി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. വെ​ള്ള​യ​ന്പ​ലം വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നുവച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: അ​രു​ണ്‍, അ​ന​ശ്വ​ര. പൂ​ജ​പ്പു​ര പോ​ലീ​സ് കേ​സെ​ടു​ത്തു.