അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോറി​റ്റി
Tuesday, March 26, 2019 12:28 AM IST
നി​ല​ന്പൂ​ർ: ക​ടു​ത്ത​വേ​ന​ൽ ചൂ​ട് നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ​ല സ്ഥാ​പ​ന​ങ്ങ​ളും മു​ഖ​വി​ല​യ്ക്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. പ​ല​സ്ഥ​ല​ങ്ങ​ളി​ലും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന​ത് ഉച്ചയ്ക്ക്് 12 വ​രെ​യാ​ണ്.
വേ​ന​ൽ ചൂ​ട് രൂ​ക്ഷ​മാ​വു​ക​യും സൂ​ര്യ​താ​പ​മേ​റ്റ് സം​സ്ഥാ​ന​ത്ത് നാ​ലു പേ​ർ മ​രി​ക്കു​ക​യും 126 പേ​ർ​ക്ക് പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ക​ടു​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന് വ​രെ തൊ​ഴി​ൽ സ്ഥ​ല​ത്ത് ഇ​റ​ങ്ങ​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം. അ​ര​ഡ​സ​നോ​ളം പേ​ർ​ക്ക് സൂ​ര്യ​താ​പ​മേ​റ്റ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ത് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്.
നി​ല​ന്പൂ​ർ കോ​വി​ല​ക​ത്തെ വ​ലി​യ​കു​ള​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ ഏർപ്പെട്ടിരിക്കുന്ന തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ 11 തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ക​ളാ​ഴ്ച്ച വി​ശ്ര​മി​ക്കാ​ൻ ക​യ​റി​യ​ത് ഉ​ച്ച​യ്ക്ക് 12.10ന്.
​തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ പ​കു​തി​യി​ലേ​റെ തൊ​ഴി​ലാ​ളി​ക​ൾ മ​ധ്യ​വ​യ​സ്ക​രാ​ണ്. പ​തി​നൊ​ന്ന് മു​ത​ൽ മൂ​ന്ന് മ​ണി വ​രെ വി​ശ്ര​മി​ച്ചാ​ൽ കൂ​ലി കു​റ​യു​മോ എ​ന്ന ആ​ശ​ങ്ക​യും ഇ​വ​ർ പ​ങ്കു​വെ​യ്ക്കു​ന്നു. എ​ന്നാ​ൽ ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ൽ അ​വ​ശ​രാ​കു​ന്ന ഈ ​തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല.
ജി​ല്ല​യി​ല​ട​ക്കം തി​ങ്ക​ളാ​ഴ്ച്ച റെ​ക്കോ​ർ​ഡ് ചൂ​ടാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലും നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​മാ​യി നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് വേ​ന​ൽ ചൂ​ടി​നെ ഏ​റ്റു​വാ​ങ്ങി തൊ​ഴി​ൽ ഇ​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്.