വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത നൂ​റി​ല​ധി​കം പേ​ർ​ക്കു ടൈ​ഫോ​യ്ഡ് :ആ​രോ​ഗ്യ വ​കു​പ്പ് ഉ​ണ​ര​ണ​മെ​ന്ന് എംഎല്‌എ
Tuesday, March 26, 2019 12:28 AM IST
മ​ല​പ്പു​റം: കു​റു​വ വ​റ്റ​ലൂ​ർ മേ​ക്കു​ള​ന്പി​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത നൂ​റി​ല​ധി​കം പേ​ർ​ക്കു ടൈ​ഫോ​യ്ഡ് പി​ടി​പെട്ട സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നു ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. രോ​ഗം ബാ​ധി​ച്ച​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. നൂ​റോ​ളം പേ​രെ മ​ല​പ്പു​റം ബ്ലോ​ക്ക് ആ​ശു​പ​ത്രി​യി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഫെ​ബ്രു​വ​രി അ​വ​സാ​നം ന​ട​ന്ന വി​വാ​ഹ സ​ത്്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.
ഒ​രു വീ​ട്ടി​ൽ കു​ട്ടി​ക​ള​ട​ക്കം നാ​ലോ​ളം പേ​ർ​ക്കു രോ​ഗം പി​ടി​പ്പെ​ട്ടി​ട്ടു​ണ്ട്. സാ​ധാ​ര​ണ​ക്കാ​രാ​യ ഇ​വ​ർ​ക്കു ജോ​ലി​ക്കും മ​റ്റും പോ​കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും മ​രു​ന്നു വേ​ണ്ട രീ​തി​യി​ൽ നല്‌കാന്‌ ഡി​എം​ഒ​ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.
പ​നി മാ​റി​യ​വ​ർ​ക്കു വീ​ണ്ടും രോ​ഗം വ​രു​ന്നു​ണ്ടെ​ന്നും എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി. ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടും പാ​ങ്ങ് പി​എ​ച്ച്സി​യി​ൽ സ്ഥി​ര​മാ​യി ഡോ​ക്ട​റു​ടെ സേ​വ​നം ഉ​റ​പ്പി​ക്കാ​നോ വേ​ണ്ട രീ​തി​യി​ൽ ഇ​ട​പെ​ടാ​നോ സ​ർ​ക്കാ​രോ ആ​രോ​ഗ്യ​മ​ന്ത്രി​യോ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്നും അദ്ദേഹം പറഞ്ഞു.
യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ളാ​യ എ​ൻ.​പി മു​ഹ​മ്മ​ദ​ലി, കു​രി​ക്ക​ൾ മു​നീ​ർ, മു​ജീ​ബ് വെ​ങ്ങാ​ട് എ​ന്നി​വ​ർ അ​റി​യി​ച്ചു. എം​എ​ൽ​എ​യു​ടെ കൂ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യൂ​സു​ഫ് മു​ല്ല​പ്പ​ള്ളി ഷ​രി​ഫ്പ​രി, ഹം​സ പ​ഞ്ചി​ളി, പി.​എ. മു​ഹ​മ്മ​ദ്, ശ​ശി, താ​ഹി​ർ എ​ന്നി​വ​രും അ​നു​ഗ​മി​ച്ചു.