ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ
Tuesday, March 26, 2019 12:28 AM IST
ച​ങ്ങ​രം​കു​ളം: പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ഞ്ചാ​വു ക​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. ച​ങ്ങ​രം​കു​ളം പോ​ലീ​സ് അ​ർ​ധ​രാ​ത്രി​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ളെ ഒ​ന്ന​ര കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി എ​സ്ഐ മ​നോ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
ചെ​ർ​പ്പു​ള​ശേ​രി മു​ഹ​മ്മ​ദ് ഷെ​ബീ​ർ(24), വ​ല്ല​പ്പു​ഴ സ്വ​ദേ​ശി സ​ൽ​മാ​നു​ൽ ഫാ​രി​സ്(24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ ച​ങ്ങ​രം​കു​ളം സി​ഐ വി​ജ​യ​കു​മാ​ര​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം സം​സ്ഥാ​ന​പാ​ത​യി​ൽ കാ​ളാ​ച്ചാ​ൽ​പാ​ട​ത്ത് എ​സ്ഐ​യും സം​ഘ​വും ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്.
കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നു പ്ര​ദേ​ശ​ത്ത് വി​ൽ​പ്പ​ന ന​ട​ത്താ​ൻ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. ബാ​ഗി​ൽ പൊ​തി​ക​ളാ​ക്കി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. പ്ര​തി​ക​ളെ ഇ​ന്ന​ലെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.