ക​ൽ​ക്കു​ണ്ടി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം: മേ​യാ​ൻ വി​ട്ട ആ​ടി​നെ വ​ക​വ​രു​ത്തി
Tuesday, March 26, 2019 12:28 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ക​ൽ​ക്കു​ണ്ട് മ​ഞ്ഞ​ളാം ചോ​ല​യി​ൽ ക​ടു​വ​യി​റ​ങ്ങി. മേ​യാ​ൻ വി​ട്ട ഒ​രാ​ടി​നെ ക​ടു​വ കൊ​ല്ലു​ക​യും മ​റ്റൊ​ന്നി​നെ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ക​ടു​വ​യെ നേ​രി​ട്ട് ക​ണ്ട​താ​യി ആ​ടി​ന്‍റെ ഉ​ട​മ ആ​ന​പ്പാ​റ​യി​ൽ സ​ജി പ​റ​ഞ്ഞു.
തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12നാ​ണ് സം​ഭ​വം. മ​ഞ്ഞ​ളാം​ചോ​ല​യി​ൽ ആ​ട് ഫാം ​ന​ട​ത്തു​ന്ന ആ​ന​പ്പാ​റ​യി​ൽ സ​ജി​യു​ടെ ആ​ടി​നെ​യാ​ണ് ക​ടു​വ ക​ടി​ച്ചു കൊ​ന്ന​ത്. മേ​യാ​ൻ വി​ട്ട ആ​ടു​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് ക​ടു​വ കു​തി​ച്ച് ചാ​ടു​ക​യാ​യി​രു​ന്നു. ഒ​രാ​ടി​നെ പിടിച്ചു കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ താ​ൻ ശ​ബ്ദ​മു​ണ്ടാ​ക്കി​യ​പ്പോ​ൾ ആ​ടി​നെ ഉ​പേ​ക്ഷി​ച്ച് ക​ടു​വ ഓ​ടി​ക്ക​ള​ഞ്ഞു​വെ​ന്ന് സ​ജി പ​റ​ഞ്ഞു. ബാ​ങ്കി​ൽ നി​ന്നും ര​ണ്ട​ര ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്താ​ണ് സ​ജി ആ​ട് ഫാം ​ആ​രം​ഭി​ച്ച​ത്. പ്ര​ള​യ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഫാ​മി​ലെ 20ൽ ​പ​രം ആ​ടു​ക​ൾ ച​ത്തി​രു​ന്നു. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വെ​റ്ററിന​റി സ​ർ​ജ​ൻ ഡോ​ക്ട​ർ സ​ജീ​വ് കു​മാ​ർ ച​ത്ത ആ​ടി​നെ പോ​സ്റ്റ് മോ​ർ​ട്ടം ചെ​യ്തു. കൊ​ന്ന​ത് ക​ടു​വ ത​ന്നെ​യാ​ണ​ന്നാ​ണ് നി​ഗ​മ​നം. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് മ​ഞ്ഞ​ളാം ചോ​ല​യി​ൽ കൂ​ട് ത​ക​ർ​ത്ത് പ​ട്ടി​ക​ൾ​ക്കു നേ​രെ അ​ജ്ഞാ​ത ജീ​വി​യു​ടെ അ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​ന്പ് ക​ൽക്കു​ണ്ടി​ലെ മ​റ്റ​ത്തി​ൽ ടോ​മി​യു​ടെ ആ​ട് ഫാ​മി​ൽ നി​ന്നും മൂ​ന്ന് ആ​ടു​ക​ളെ പു​ലി കൊ​ന്നി​രു​ന്നു.
ര​ണ്ടു വ​ർ​ഷം മു​ന്പ് കു​ണ്ടോ​ട എ​സ്റ്റേ​റ്റി​ൽ മേ​യാ​ൻ വി​ട്ടി​രു​ന്ന ര​ണ്ട് പോ​ത്തു​ക​ളെ​യും ചേ​രി അ​ൽ​ഫോ​ൻ​സ്ഗി​രി​ക്കു സ​മീ​പം പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന ആ​ടു ഫാ​മി​ൽ നി​ന്ന് മൂ​ന്ന് ആ​ടു​ക​ളെ​യും അ​ജ്ഞാ​ത ജീ​വി വ​ക​രു​ത്തി​യി​രു​ന്നു.
ഇ​തി​നെ​തി​രേ മ​ല​യോ​ര​ജ​ന​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ നി​സം​ഗ​ത പാ​ലി​ക്കു​ക​യാ​യി​രു​ന്നു.