മു​റ്റ​ത്തൊ​രു ‘മീ​ൻ​തോ​ട്ടം’: വി​ള​വെ​ടു​പ്പി​ന്‍റെ ആ​വേ​ശ​ത്തി​ൽ പ​രി​യാ​പു​രം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, March 26, 2019 12:28 AM IST
അ​ങ്ങാ​ടി​പ്പു​റം: വി​ഷം ക​ല​ർ​ന്ന​തെ​ന്ന ആ​ശ​ങ്ക​യി​ല്ലാ​തെ ക​ഴി​ക്കാ​ൻ വീ​ട്ടു​മു​റ്റ​ത്ത് മീ​നും പ​ച്ച​ക്ക​റി​യും. പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​യ അ​ക്വാ​പോ​ണി​ക്സ് പ​ദ്ധ​തി​ക്ക് മി​ക​ച്ച തു​ട​ക്കം. വി​ള​വെ​ടു​പ്പ് ഉ​ഷാ​റാ​യ​തോ​ടെ ഈ ​അ​വ​ധി​ക്കാ​ല​ത്ത് കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ട്ടി​ൽ മീ​ൻ​കു​ള​വും പ​ച്ച​ക്ക​റി കൃ​ഷി​യും ഒ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​വ​ർ.
5000 ലിറ്റ​ർ വെ​ള്ളം ഉ​ൾ​ക്കൊ​ള്ളു​ന്ന മീ​ൻ​കു​ളം ചെ​ല​വു കു​റ​ഞ്ഞ രീ​തി​യി​ൽ ത​യാ​റാ​ക്കി​യ​തും കു​ട്ടി​ക​ൾ ത​ന്നെ.​ജ​ല​ശു​ദ്ധീ​ക​ര​ണ​ത്തി​നും പ​ച്ച​ക്ക​റി കൃ​ഷി​ക്കു​മാ​യി അ​ക്വാ​പോ​ണി​ക്സ് ബെ​ഡു​ക​ൾ ഒ​രു​ക്കി​യ റോ​ണ റെ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​ട്ടി​സം​ഘം ആ​റു​മാ​സം കൊ​ണ്ട് ആ​ദ്യ വി​ള​വെ​ടു​പ്പ് ന​ട​ത്തി.
പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ഫി​ഷ​റീ​സ് വ​കു​പ്പി​ൽ നി​ന്നു സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ എ​ങ്ങ​നെ ശാ​സ്ത്രീ​യ​മാ​യി വ​ള​ർ​ത്താം എ​ന്ന അ​ന്വേ​ഷ​ണ​മാ​ണ് കു​ട്ടി​ക​ളെ അ​ക്വാ​പോ​ണി​ക്സി​ലേ​ക്ക് എ​ത്തി​ച്ച​ത്.
തി​ലോ​പ്പി​യ, വാ​ള, ന​ട്ട​ർ, കാ​ർ​പ്പ്, കട്‌ല തു​ട​ങ്ങി​യ​വ​യെ​ല്ലാംകു​ള​ത്തി​ലു​ണ്ട്. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബെ​ന്നി തോ​മ​സ്, വി​ദ്യാ​ർ​ഥി​ക​ളാ​യ റോ​ണ റെ​ജി, പി.​കെ.​മു​ഹ​മ്മ​ദ് അ​ൻ​സാ​ർ, ആ​നി സു​നി​ൽ, കെ.​മു​ഹ​മ്മ​ദ് സു​ഹൈ​ൽ, യു.​മു​ഹ​മ്മ​ദ് നാ​സി​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. 5000 ലിറ്റ​ർ വെ​ള്ള​മു​ള്ള കു​ള​ത്തി​ൽ ഒ​രേ ഇ​ന​ത്തി​ലു​ള്ള 500 മീ​നു​ക​ളെ ശാ​സ്ത്രീ​യ​മാ​യി വ​ള​ർ​ത്താ​മെ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.