വൈ​ദ്യു​തി ക​ണ​ക്ട​ഡ് ലോ​ഡ് ക്ര​മീ​ക​രി​ക്കാ​ൻ അ​വ​സ​രം
Tuesday, March 26, 2019 12:28 AM IST
നി​ല​ന്പൂ​ർ: കെഎ​സ്ഇ​ബി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ്വ​ന്ത​മാ​യി അ​വ​ര​വ​രു​ടെ സ്ഥാ​പ​ന​ത്തി​ന്‍റെ ക​ണ​ക്ട​ഡ് ലോ​ഡ് മാ​റ്റാൻ മാ​ർ​ച്ച് 31 വ​രെ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.
അ​പേ​ക്ഷ​യി​ൽ നി​ല​വി​ലു​ള്ള ക​ണ​ക്ട​ഡ് ലോ​ഡ് രേ​ഖ​പ്പെ​ടു​ത്തി സെ​ക‌്ഷ​ൻ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യാ​വു​ന്ന​താ​ണ്. ഒ​രു​ത​ര​ത്തി​ലു​ള്ള ഫീ​സും ഈ​ടാ​ക്കു​ന്ന​ത​ല്ല. 31ന് ​ശേ​ഷം പി​ഴ​യോ​ട് കൂ​ടി മാ​ത്ര​മേ ക​ണ​ക്ട​ഡ് ലോ​ഡ് മാ​റ്റാ​ൻ സാ​ധി​ക്കു​ക​യു​ള്ളു എന്ന് നി​ല​ന്പു​ർ കെ​എ​സ്ഇ​ബി ഓ​ഫീ​സ് അ​റി​യി​ച്ചു.

ഉ​റ​വി​ടം ക​ണ്ടെ​ത്ത​ണ​മെ​ന്ന് എം​എ​ൽ​എ

തേ​ഞ്ഞി​പ്പ​ലം: ചേ​ലേ​ന്പ്ര പ​ഞ്ചാ​യ​ത്തി​ലെ എ​ള​ന്നു​മ​ലി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ സ​മ​ഗ്ര പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് പി.​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ. ജി​ല്ലാ ക​ള​ക്ട​റോ​ടും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റോ​ടും എം​എ​ൽ​എ ഇ​ക്കാ​ര്യം രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടു. രോ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മ​ല്ലെ​ന്നും കൂ​ടു​ത​ൽ പേ​ർ​ക്ക് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ രോ​ഗം പ​ട​ർ​ന്നി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ ക​ള​ക്ട​റെ അ​റി​യി​ച്ചു.
ഇ​തു വ​രെ സ്വീ​ക​രി​ച്ച പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മ​ല്ല എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ​തെ​ന്നും എം​എ​ൽ​എ സൂ​ചി​പ്പി​ച്ചു. രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ ഒ​ന്നും ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ കൃ​ത്യ​മാ​യ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ത്ത​ത് രോ​ഗ​നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.