ഹോ​ട്ട​ലി​ൽ പ​ട​ക്ക​വും പെട്രോ​ളും ല​ഹ​രി ഉ​ൽ​പ്പ​ന്ന​ങ്ങ​ളും: ഉ​ട​മ അ​റ​സ്റ്റി​ൽ
Tuesday, March 26, 2019 12:29 AM IST
മ​ഞ്ചേ​രി: ല​ഹ​രി ഉ​ത്്പ​ന്ന​ങ്ങ​ളും പ​ട​ക്ക​വും പെ​ട്രോ​ളും വി​ൽ​പ്പ​ന​യ്ക്ക് വ​ച്ച ഹോ​ട്ട​ൽ ഉ​ട​മ പി​ടി​യി​ൽ. മ​ഞ്ചേ​രി ആ​ന​ക്ക​യം ചി​ല​ക്ക​പ​റ​ന്പ​ത്ത് സി.​പി.​ബ​ഷീ​ർ(40)​ആ​ണ് ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്. ആ​ന​ക്ക​യം ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻഡറി സ്കൂ​ളി​ന് സ​മീ​പ​ത്തെ മി​ന്നൂ​സ് പൊ​ന്നൂ​സ് ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് ഇ​വ പി​ടി​ച്ചെ​ടു​ത്ത്. നൂ​റു​ക്ക​ണ​ക്കി​ന് നി​രോ​ധി​ത പു​ക​വ​ലി ഉ​ത്്പ​ന്ന​ങ്ങ​ളും ല​ഹ​രി വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തി. ഹോ​ട്ട​ൽ മു​റി​ക്ക​ക​ത്ത് നി​ന്ന് ഉ​ഗ്ര​ശേ​ഷി​യു​ള്ള പ​ട​ക്ക​ങ്ങ​ളും കു​പ്പി​ക​ളി​ൽ സൂ​ക്ഷി​ച്ച പെ​ട്രോ​ളും പി​ടി​ച്ചെ​ടു​ത്തു. പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും പ​ഴ​ങ്ങ​ളും സൂ​ക്ഷി​ച്ചതിന് 2000 രൂ​പ പി​ഴ​യും ഈ​ടാ​ക്കി. ഹോ​ട്ട​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പൂ​ട്ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ആ​ന​ക്ക​യ​ത്തെ ഫാ​സ്റ്റ് ഫു​ഡ് വി​ൽ​പ്പ​ന​ക്കാ​ര​നി​ൽ നി​ന്ന് 5000 രൂ​പ പി​ഴ ഈ​ടാ​ക്കി​യി​രു​ന്നു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​ഐ​ച്ച്ഐ​മാ​രാ​യ എ.​ശ്രീ​ജി​ത്ത്, കെ.​വി.​സ​ജീ​വ്, കെ.​ടി.​വി​നോ​ദ്കു​മാ​ർ, എം.​സ്വ​പ്ന, മ​ഞ്ചേ​രി എ​സ്എ​ച്ച്ഒ മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.