തി​രൂ​ര​ങ്ങാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ലീ​ഗ് -കോ​ണ്‍​ഗ്ര​സ് പ്ര​ശ്നം തെ​രു​വി​ലേ​ക്ക്
Tuesday, March 26, 2019 12:29 AM IST
തി​രൂ​ര​ങ്ങാ​ടി: മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് മു​ന്ന​ണി​യി​ൽ ഉ​ട​ലെ​ടു​ത്ത ത​ർ​ക്കം ക​യ്യാ​ങ്ക​ളി​യി​ലേ​ക്ക്. നാ​ലു​പേ​ർ​ക്കെ​തി​രെ പോ​ലി​സ് കേ​സെ​ടു​ത്തു.
വെ​ന്നി​യൂ​ർ ക​രി​ന്പ​ന​ക്ക​ൽ അ​ന​സി​ന്‍റെ പ​രാ​തി​യി​ൽ തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ എം.​എ​ൻ.​ഫി​റോ​സ്, മു​ജാ​ഫി​ർ, പ​ലേ​ക്കോ​ട​ൻ ബാ​വ, പ​ട്ടാ​ള​ത്തി​ൽ ഹം​സ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി തി​രൂ​ര​ങ്ങാ​ടി പോ​ലി​സ് പ​റ​ഞ്ഞു.
ഞാ​യ​റാ​ഴ്ച രാ​ത്രി മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​ന​സി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി എ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ തി​രൂ​ര​ങ്ങാ​ടി​യി​ൽ ഒ​ത്തു​കൂ​ടി മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.
എം.​എ​ൻ. കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും തി​രൂ​ര​ങ്ങാ​ടി​യി​ൽ മു​ഖ​ത്തോ​ടു​മു​ഖം പോ​ർ​വി​ളി ന​ട​ത്തി.
ര​ണ്ടാ​ഴ്ച​മു​ന്പ് തി​രൂ​ര​ങ്ങാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​നും കെ​പി​സി​സി അം​ഗ​വു​മാ​യ എം.​എ​ൻ.​കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി​യെ​യും ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​റി​നെ​യും വെ​ന്നി​യൂ​രി​ൽ ഒ​രു​മി​ച്ചു കാ​ണ​പ്പെ​ട്ട സം​ഭ​വ​മാ​ണ് അ​വ​സാ​നം ലീ​ഗ് -കോ​ണ്‍​ഗ്ര​സ് പോ​രി​ലേ​ക്ക് ന​യി​ച്ച​ത്.
പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യും എം.​എ​ൻ.​കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി​യും ത​മ്മി​ൽ ര​ഹ​സ്യ​ച​ർ​ച്ച ന​ട​ക്കു​ന്നു എ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലെ​ത്തി​യ മു​സ്ലിം യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ൽ​നി​ന്നും മ​ട​ങ്ങു​ന്ന​തി​നി​ടെ കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി​യെ വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു.
സം​ഭ​വം വി​വാ​ദ​മാ​കു​ക​യും ു​നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
മു​സ്ലിം യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ മാ​പ്പ് പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി​യെ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്ത് വ​ന്നി​രു​ന്നു.
തി​രൂ​ര​ങ്ങാ​ടി​യി​ൽ വി​ഷ​യം ചൂ​ടു​പി​ടി​ക്കു​ക​കൂ​ടി ചെ​യ്ത​തോ​ടെ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നും വ​ലി​യൊ​രു വി​ഭാ​ഗം യു​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.
തി​രൂ​ര​ങ്ങാ​ടി​യി​ൽ ന​ട​ന്ന പ്രാ​ദേ​ശി​ക​യു​ഡി​എ​ഫ് ക​ണ്‍​വൻ​ഷ​നു​ക​ളി​ലേ​ക്ക് പോ​ലും കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി​യെ ക്ഷ​ണി​ച്ചി​രു​ന്നി​ല്ല.