ത​ണ്ണീ​ർ​പാ​ത്ര​ങ്ങ​ൾ സ്ഥാ​പി​ച്ച് വ്യാ​പാ​രി​ക​ൾ
Tuesday, March 26, 2019 12:29 AM IST
അ​ങ്ങാ​ടി​പ്പു​റം : ക​ന​ത്ത വേ​ന​ലി​ൽ ദാ​ഹ​ജ​ല​ത്തി​നാ​യി വ​ല​യു​ന്ന കി​ളി​ക​ൾ​ക്കും മ​റ്റു ജീ​വി​ക​ൾ​ക്കു​മാ​യി ത​ണ്ണീ​ർ​തൊ​ട്ടി​ക​ൾ സ്ഥാ​പി​ച്ച് അ​ങ്ങാ​ടി​പ്പു​റ​ത്തെ വ്യാ​പാ​രി​ക​ൾ. തി​രൂ​ർ​ക്കാ​ട് മു​ത​ൽ അ​ങ്ങാ​ടി​പ്പു​റം വ​രെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ മ​ര​ങ്ങ​ളി​ലും മ​റ്റു സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് പാ​ത്ര​ങ്ങ​ളി​ൽ ജ​ലം നി​റ​ച്ചു​വ​ച്ചി​രി​ക്കു​ന്ന​ത്.
ഇ​വ​യു​ടെ പ​രി​പാ​ല​ന​വും വ്യാ​പാ​രി​ക​ൾ ന​ട​ത്തും. ത​ണ്ണീ​ർ​തൊ​ട്ടി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം പെ​രി​ന്ത​ൽ​മ​ണ്ണ ട്രാ​ഫി​ക് യൂ​ണി​റ്റി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മ​നോ​ജ് മം​ഗ​ല​ശേ​രി അ​ങ്ങാ​ടി​പ്പു​റ​ത്ത് നി​ർ​വ​ഹി​ച്ചു.
അ​ങ്ങാ​ടി​പ്പു​റ​ത്തെ വ്യാ​പാ​രി​ക​ളാ​യ ജ​സീ​ർ മ​ണ്ണാ​റ​ന്പ, ജം​ഷീ​ദ്, സ​ലാം, ജ​വാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​ത്തു​ന്ന​ത്.