കി​ണ​റ്റി​ൽ വീ​ണ പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, March 26, 2019 12:31 AM IST
നി​ല​ന്പൂ​ർ: കി​ണ​റ്റി​ൽ വീ​ണ പ​ശു​വി​ന് ര​ക്ഷ​ക​രാ​യി ഫ​യ​ർ​ഫോ​ഴ്സ്. നി​ല​ന്പു​ർ തൊ​ണ്ടി​യി​ൽ അ​ബ്ദു​ള്ള കി​ഴ​ക്കേ​തി​ലി​ന്‍റെ പ​ശു​വാ​ണ് അ​സീ​സ് കാ​ന​പ്പ​റ്റ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ വീ​ണ​ത്. സ്ഥ​ല​ത്തെ​ത്തി​യ നി​ല​ന്പൂ​ർ ഫ​യ​ർ ഫോ​ഴ്സ് കി​ണ​റ്റി​ലി​റ​ങ്ങി ക​യ​റും ഹോ​സും ഉ​പ​യോ​ഗി​ച്ചാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി. ഫ​യ​ർ​മാ​ൻ ഇ.​എം.​ഷി​ന്‍റു കി​ണ​റ്റി​ൽ ഇ​റ​ങ്ങി മ​റ്റ് സേ​നാം​ഗ​ങ്ങ​ളു​ടെ​യും, നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ പ​ശു​വി​നെ ക​ര​യ്ക്കെ​ത്തി​ച്ചു. ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ പി.​കെ.​സ​ജീ​വ​ൻ ഫ​യ​ർ​മാ​ൻ ഡ്രൈ​വ​ർ​മാ​രാ​യ എം.​കെ.​സ​ത്യ​പാ​ല​ൻ, വി.​പി.​നി​ഷാ​ദ്, ഫ​യ​ർ​മാ​ൻ​മാ​രാ​യ ഇ.​എം. ഷി​ൻ​റു, കെ.​കെ.​അ​നൂ​പ്, കെ.​പി.​അ​മീ​റു​ദീ​ൻ, കെ.​അ​ഫ്സ​ൽ, എ.​ശ്രീ​രാ​ജ്, കെ.​പി.​അ​നൂ​പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.