എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം: യു​ഡി​എ​ഫ് ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി
Tuesday, March 26, 2019 12:31 AM IST
മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച് ഇ​ട​ത് സ്ഥാ​നാ​ർ​ഥി പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചു യു​ഡി​എ​ഫ് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. സ്ഥാ​നാ​ർ​ഥി​യു​ടെ ഫോ​ട്ടോ ആ​ലേ​ഖ​നം ചെ​യ്ത ല​ഘു ലേ​ഖ​യോ​ടൊ​പ്പം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​ടി​ച്ച 1000ദി​നം പൂ​ർ​ത്തി​യാ​ക്കി​യ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ മു​ദ്ര​യും മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ട​വു​മു​ള്ള ല​ഘു​ലേ​ഖ​യാ​ണ് എ​ൽ​ഡി​എ​ഫ് വി​ത​ര​ണം ചെ​യ്ത​തെ​ന്നാ​ണ് പ​രാ​തി​യു​ള്ള​ത്.
ഐ​ക്യ ജ​നാ​ധ്യ​പ​ത്യ മു​ന്ന​ണി മ​ല​പ്പു​റം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ യു.​എ.​ല​ത്തീ​ഫി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ക​ള​ക്ട​ർ അ​മി​ത് മീ​ണ​ക്ക് പ​രാ​തി സ​മ​ർ​പ്പി​ച്ചു. പ​രാ​തി​യി​ൻ​മേ​ൽ അ​നേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഉ​റ​പ്പ് ന​ൽ​കി.
സം​ഘ​ത്തി​ൽ ജി​ല്ലാ മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ അ​റ​ക്ക​ൽ, മു​സ്ലീം യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ മു​ള്ള​ന്പാ​റ, ജി​ല്ലാ യൂ​ത്ത് ലീ​ഗ് സെ​ക്ര​ട്ട​റി ബാ​വ വി​സ​പ​ടി, മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​രും ഉ​ണ്ടാ​യി​രു​ന്നു.