ജീ​വ​ന​ക്കാ​രു​ടെ ഒ​ന്നാം​ഘ​ട്ട നി​യ​മ​ന ഉ​ത്ത​ര​വാ​യി
Tuesday, March 26, 2019 12:31 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ പോ​ളിം​ഗ് ജോ​ലി​ക്ക് നി​യോ​ഗി​ക്കു​ന്ന​വ​രു​ടെ ഒ​ന്നാം​ഘ​ട്ട നി​യ​മ​ന ഉ​ത്ത​ര​വ് ത​യാ​റാ​യി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന റാ​ന്‍റ​മൈ​സേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ നേ​തൃ​ത്വം ന​ൽ​കി.
പ്ര​ത്യേ​ക സോ​ഫ്റ്റ് വെ​യ​ർ വ​ഴി​യാ​ണ് നി​യ​മ​ന​ങ്ങ​ൾ ക​ള​ക്ട​ർ റാ​ന്‍റ​മൈ​സേ​ഷ​ൻ ന​ട​ത്തു​ന്ന​ത്. ഒ​ന്നാം​ഘ​ട്ട നി​യ​മ​ന ഉ​ത്ത​ര​വി​ൽ ആ​വ​ശ്യ​മാ​യ മൊ​ത്തം ജീ​വ​ന​ക്കാ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ക. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ജി​വ​ന​ക്കാ​രു​ടെ മ​ണ്ഡ​ലം തി​രി​ച്ചു​ള്ള ലി​സ്റ്റ് ത​യാ​റാ​ക്കും.
മൂ​ന്നാം ഘ​ട്ട​ത്തി​ൽ മാ​ത്ര​മേ ജീ​വ​ന​ക്കാ​രു​ടെ ബൂ​ത്തു തി​രി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മാ​വു​ക​യു​ള്ളൂ. 2278 സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 24098 ജീ​വ​ന​ക്കാ​രെ​യാ​ണ് പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ൽ 11062 പു​രു​ഷ​ൻ​മാ​രും 13036 വ​നി​ത​ക​ളു​മാ​ണു​ള്ള​ത്. ജി​ല്ല​യി​ൽ ആ​കെ 2750 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ണ്ട്. ഒ​രു പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ നാ​ലു ജീ​വ​ന​ക്കാ​രെ​യാ​ണ് നി​യ​മി​ക്കേ​ണ്ട​ത്. ഇ​തി​നു പു​റ​മെ 40 ശ​ത​മാ​നം പേ​രെ റി​സ​ർ​വി​ലും നി​ർ​ത്തും. ആ​കെ 16530 പേ​രെ​യാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ൽ നി​യ​മ​ന​ത്ത​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ വി​ക​ൽ​പ്പ് ഭ​ര​ദ്വാ​ജ്, എ​ഡി​എം. ടി.​വി​ജ​യ​ൻ, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ.​ആ​ർ. അ​നി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.