തൊ​ഴി​ൽ​ര​ഹി​ത വേ​ത​ന വി​ത​ര​ണം
Tuesday, March 26, 2019 1:02 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: 2018 ഏ​പ്രി​ൽ മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ലെ തൊ​ഴി​ൽ​ര​ഹി​ത വേ​ത​നം ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നും ഇ​ന്നും നാ​ളെ​യും രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് മൂ​ന്നു​വ​രെ വി​ത​ര​ണം ചെ​യ്യും. അ​ർ​ഹ​ത​യു​ള്ള​വ​ർ എ​സ്എ​സ്എ​ൽ​സി ബു​ക്ക്, എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ്, ടി​സി, വേ​ത​ന​വി​ത​ര​ണ കാ​ർ​ഡ്, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നീ രേ​ഖ​ക​ൾ സ​ഹി​തം ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി തു​ക കൈ​പ​റ്റേ​ണ്ട​താ​ണ്.

ക​ഥാ​ച​ർ​ച്ച ന​ട​ത്തി

ഇ​രി​ങ്ങാ​ല​ക്കു​ട: നാ​ഷ​ണ​ൽ ബു​ക്ക് സ്റ്റാ​ളി​ന്‍റെ​യും താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ടി. ​പ​ത്മ​നാ​ഭ​ന്‍റെ ക​ഥാ​ലോ​ക​ത്തെ​കു​റി​ച്ചു​ള്ള ച​ർ​ച്ച​യും മി​ക​ച്ച ബാ​ല​സാ​ഹി​ത്യ വി​വ​ർ​ത്ത​ന​ത്തി​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ തു​ന്പൂ​ർ ലോ​ഹി​താ​ക്ഷ​നെ അ​നു​മോ​ദി​ക്ക​ലും ന​ട​ത്തി. പി.​കെ. ഭ​ര​ത​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ഥാ​കൃ​ത്തും ടി.​വി. അ​വ​താ​ര​ക​നു​മാ​യ യു.​കെ. സു​രേ​ഷ്കു​മാ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. കെ.​കെ. സു​നി​ൽ​കു​മാ​ർ, കെ. ​മാ​യ ടീ​ച്ച​ർ, പ്ര​താ​പ് സിം​ഗ് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ജോ​ണ്‍​സ​ണ്‍ എ​ട​ത്തി​രു​ത്തി​ക്കാ​ര​ൻ, റ​ഷീ​ദ് കാ​റ​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.