ക​രി​പ്പൂ​ർ: പു​തി​യ ടെ​ർ​മി​ന​ൽ ഇ​ന്ന് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കും
Tuesday, March 26, 2019 1:10 AM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പു​തി​യ അ​ന്താ​രാ​ഷ്‌ട്ര ആ​ഗ​മ​ന ടെ​ർ​മി​ന​ൽ ഇ​ന്ന് മു​ത​ൽ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും. ടെ​ർ​മി​ന​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ മാ​സം 22ന് ​ഗ​വ​ർ​ണ​ർ റി​ട്ട. ജ​സ്റ്റീ​സ് പി.​സ​ദാ​ശി​വം നി​ർ​വ​ഹി​ച്ചി​രു​ന്നു.
ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞെ​ങ്കി​ലും ടെ​ർ​മി​ന​ൽ യാ​ത്ര​ക്കാ​ർ​ക്ക് പൂ​ർ​ണ​മാ​യി തു​റ​ന്നു കൊ​ടു​ത്തി​രു​ന്നി​ല്ല. ക​സ്റ്റം​സ്, എ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റു​ക​ൾ പ​ഴ​യ ടെ​ർ​മി​ന​ലി​ൽ നി​ന്നും പു​തി​യ ടെ​ർ​മി​ന​ലി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​തി​നാ​ലാ​ണി​ത്. പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് ഇ​ന്നു​മു​ത​ൽ ടെ​ർ​മി​ന​ൽ പൂ​ർ​ണ​മാ​യി തു​റ​ക്കു​ന്ന​ത്. ടെ​ർ​മി​ന​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​രെ​ല്ലാം പു​തി​യ ടെ​ർ​മി​ന​ൽ വ​ഴി​യാ​കും പു​റ​ത്തി​റ​ങ്ങു​ക. ഇ​തോ​ടെ നി​ല​വി​ലു​ള​ള ആ​ഗ​മ​ന ഹാ​ൾ ഇ​നി​മു​ത​ൽ രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്ക് പു​റ​പ്പെ​ടാ​നു​ള​ള നി​ർ​ഗ​മ​ന ഹാ​ളാ​യി മാ​റും. 120 കോ​ടി ചി​ല​വി​ലാ​ണ് ക​രി​പ്പൂ​രി​ൽ പു​തി​യ ടെ​ർ​മി​ന​ൽ നി​ർ​മി​ച്ച​ത്.