അ​ധ്യാ​പി​ക​യു​ടെ ക​ടി​യേ​റ്റ് പ്ര​ധാ​നാ​ധ്യാ​പി​ക ആ​ശു​പ​ത്രി​യി​ൽ
Tuesday, March 26, 2019 1:10 AM IST
മ​ഞ്ചേ​രി: അ​ധ്യാ​പി​ക ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​ധാ​നാ​ധ്യാ​പി​ക​യെ മ​ഞ്ചേ​രി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ഞ്ചേ​രി കാ​ര​ക്കു​ന്ന് പ​ഴേ​ടം എ​എ​ൽ​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യ എ​ൻ.​സി​ദ്റ​ത്തു​ൽ മു​ൻ​ത​ഹ​യെ​യാ​ണ് ഇ​തേ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യ സി.​എ​ച്ച്.​സൗ​ദ​ത്ത് ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ട​ര​യോ​ടെ സ്കൂ​ൾ ഓ​ഫീ​സി​ലാ​ണ് സം​ഭ​വം. കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ച്ചു ചേ​ർ​ത്ത് മീ​റ്റിം​ഗ് അ​ധി​ക​മാ​രും പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. മീ​റ്റിം​ഗ് ന​ട​ന്ന​താ​യി കാ​ണി​ക്കു​ന്ന​തി​ന് വ്യാ​ജ​മാ​യി മി​നു​ട്സ് ത​യാ​റാ​ക്കാ​നു​ള്ള ശ്ര​മം പ്ര​ധാ​നാ​ധ്യ​പി​ക ത​ട​യു​ക​യാ​യി​രു​ന്നു. മി​നുട്സ് ബു​ക്ക് ക​യ്യി​ലെ​ടു​ത്ത സി​ദ്റ​ത്തു​ൽ മു​ൻ​ത​ഹ​യു​ടെ കൈ​ക്ക് സ​ഹ​പ്ര​വ​ർ​ത്ത​ക ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​ഴേ​ടം എ​എ​ൽ​പി സ്കൂ​ളി​ന്‍റെ പ്ര​ഥ​മാ​ധ്യാ​പ​ക സ്ഥാ​ന​ത്തെ ചൊ​ല്ലി നേ​ര​ത്തെ ത​ന്നെ ത​ർ​ക്കം നി​ല​വി​ലു​ണ്ടാ​യി​രു​ന്നു.
സ്കൂ​ളി​ൽ അ​റ​ബി​ക് അ​ധ്യാ​പി​ക​യാ​യി​രു​ന്ന സി​ദ്റ​ത്തു​ൽ മു​ൻ​ത​ഹ​യെ നി​ല​വി​ലെ എ​ച്ച് എം ​വി​ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​നേ​ജ​ർ പ്ര​ഥാന അധ്യാ​പി​ക​യാ​യി നി​യ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​ഞ്ചേ​രി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സി.​എ​ച്ച്.​സൗ​ദ​ത്തി​നെ ഹെ​ഡ് മി​സ്ട്ര​സ് ഇ​ൻ​ചാ​ർ​ജായും നി​യ​മി​ച്ചു. ഇതാണ് തർക്കത്തിനു വഴി വച്ചത്.
സ്കൂ​ളി​ലെ ഉ​ച്ച ഭ​ക്ഷ​ണ ഫ​ണ്ട്, ശ​ന്പ​ള വി​ത​ര​ണം, സ്കൂ​ൾ ര​ജി​സ്റ്റ​റു​ക​ൾ എ​ന്നി​വ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും എ​ച്ച്എം ഇ​ൻ​ചാ​ർ​ജ്ജി​ന് എ​ഇ​ഒ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് ച​ട്ട വി​രു​ദ്ധ​മാ​ണെ​ന്നും സി​ദ്റ​ത്തു​ൽ മു​ൻ​ത​ഹ പ​റ​യു​ന്നു.